റോഡുപണി വൈകുന്നതിൽ പ്രതിഷേധം; ക​രാ​റു​കാ​രു​ടെ വാ​ഹ​നങ്ങ​ൾ ത​ട​ഞ്ഞു
Thursday, July 18, 2019 12:21 AM IST
തി​രു​വ​മ്പാ​ടി: തൊ​ണ്ടി​മ്മ​ൽ- തി​രു​വ​മ്പാ​ടി -കൈ​ത​പ്പൊ​യി​ൽ പി​ഡ​ബ്ല്യു​ഡി റോ​ഡി​ന്‍റെ പ​ണി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ ക​രാ​ർ ക​ന്പ​നി​യു​ടെ വാ​ഹ​നങ്ങ​ൾ ത​ട​ഞ്ഞു. റോ​ഡ് വി​ക​സ​ന​ത്തി​ന് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ലം അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​രി​ച്ചെ​ടു​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച് വാ​ഴ ന​ട്ടു. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ദു​രി​ത​ത്തി​ലാ​ണ്. 21 കി​ലോ​മീ​റ്റ​ർ റോ​ഡും ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്. മ​ഴ​യെ​ത്തും മു​മ്പേ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും പ​ണി എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.