പുല്ലൂരാംപാറ ബഥാനിയായിൽ അ​ഖ​ണ്ഡ​ജ​പ​മാ​ല സ​മ​ർ​പ്പ​ണം
Thursday, July 18, 2019 12:24 AM IST
തി​രു​വ​മ്പാ​ടി: പു​ല്ലു​രാം​പാ​റ ബ​ഥാ​നി​യ സെ​ന്‍റ​റി​ൽ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും അ​ഖ​ണ്ഡ​ജ​പ​മാ​ല സ​മ​ർ​പ്പ​ണ​വും നാളെ ആ​രം​ഭി​ക്കും. രാ​വി​ലെ 10ന് ​ആ​രാ​ധ​ന​. തു​ട​ർ​ന്ന് ബിഷപ് മാ​ർ റെ​മിജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ന​യി​ക്കു​ന്ന ദി​വ്യ​ബ​ലി​.12.30 ന് ​ദി​വ്യ​കാ​രു​ണ്യ പ്ര​ദക്ഷ​ിണ​ം നടക്കും. തുടർന്ന് ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ം ആ​രം​ഭി​ക്കു​ം.
ഞാ​യ​ർ ഒ​ഴി​കെ ദി​വ​സ​വും രാ​വി​ലെ ആ​റി​നും ഉ​ച്ച​യ്ക്ക് 12നും ​വൈ​കു​ന്നേ​രം ഏ​ഴി​നുമാ​ണ് ദി​വ്യ​ബ​ലി. ഉച്ചയ്ക്ക് ദി​വ്യ​ബ​ലി മ​ധ്യേ വ​ച​ന​പ്ര​ഘോ​ഷ​ണ​വും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും ഉ​ണ്ടാ​യി​രി​ക്കു​ം. ദി​വ​സ​വും കു​മ്പ​സാ​ര​വും കൗ​ൺ​സി​ലിം​ഗും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. 101 ദി​വ​സം നീ​ളു​ന്ന അ​ഖ​ണ്ഡ​ജ​പ​മാ​ല സ​മ​ർ​പ്പ​ണം ഒ​ക്ടോ​ബ​ർ 26ന് ​സ​മാ​പി​ക്കും.

ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും തീ​ർ​ത്ഥാ​ട​ന
പ​ദ​യാ​ത്ര​യും 21ന്

​കൂ​രാ​ച്ചു​ണ്ട്: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​സ​ഭ ബ​ത്തേ​രി രൂ​പ​ത കോ​ഴി​ക്കോ​ട് മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സിന്‍റെ 66-ാമ​ത് ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും തീ​ർ​ത്ഥാ​ട​ന പ​ദ​യാ​ത്ര​യും 21-ന് ​സം​ഘ​ടി​പ്പി​ക്കും.
രാ​വി​ലെ ഒന്പതിനു ​കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച് ഓ​ഞ്ഞി​ൽ വി​ശു​ദ്ധ യോ​ഹ​ന്നാ​ൻ പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രും.