വ​യോ​ജ​ന സം​ഗ​മ​ം സംഘടിപ്പിച്ചു
Thursday, July 18, 2019 12:24 AM IST
കൂ​രാ​ച്ചു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കു​ടും​ബ​ശ്രീ സി​ഡി​എ​സും സം​യു​ക്ത​മാ​യി വ​യോ​ജ​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പഞ്ചായത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ​മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് കോ​-ഓർ​ഡി​നേ​റ്റ​ർ പി. ​ഗി​രീ​ഷ​ൻ ക്ലാ​സെടുത്തു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​ൻ​സി തോ​മ​സ്, സി​നി ജി​നോ, ഓ​മ​ന ര​വീ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മ​നോ​ജ് കു​മാ​ർ, പി.​ജെ. ഈ​പ്പ​ൻ, സി​മി​ലി ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൂ​ട​ര​ഞ്ഞി: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യോ​ജ​ന സം​ഗ​മ​വും ഭി​ന്ന​ശേ​ഷി സം​ഗ​മ​വും ന​ട​ത്തി.
എ​ല്ലാ വാ​ർ​ഡു​ക​ളി​ലും 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് വ​യോ​ജ​ന അ​യ​ൽ​ക്കൂ​ട്ട​വും പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്ന് ഭി​ന്ന​ശേ​ഷി അ​യ​ൽ​ക്കൂ​ട്ട​വും രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാണ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ണ്ണി പെ​രു​കി​ലം​ത​റ​പ്പേ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ. ന​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ മി​ഷ​ൻ എ​ഡി​എം​സി പി.​എം. ഗി​രീ​ഷ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മേ​രി ത​ങ്ക​ച്ച​ൻ, ദീ​പ സ​ന്തോ​ഷ്, തോ​മ​സ് മാ​ത്യു, അ​രു​ൺ​കു​മാ​ർ, ജെ​സി പാ​ണ്ടം​മ​ഠ​ത്തി​ൽ, ഷെ​മീ​ന കാ​ട്ടി​ല​ക്ക​ണ്ടി, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ റെ​ജി ജോ​ൺ, റോ​സ​മ്മ അ​ഗ​സ്റ്റി​ൻ, വ​സ​ന്ത രാ​ജ​ൻ, സോ​ളി ജെ​യ്സ​ൻ, സ​ക്കീ​ന സ​ലീം, ലീ​ലാ​മ്മ ദേ​വ​സ്യ, സു​മ​തി രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.