ബോം​ബ് സ്ക്വാ​ഡ് എ​എ​സ്ഐ ഭാ​സ്കര​ൻ വിരമിക്കുന്നു
Friday, July 19, 2019 12:40 AM IST
നാ​ദാ​പു​രം: റൂ​റ​ൽ ജി​ല്ല​യി​ലെ പോ​ലീ​സ് ബോം​ബ് സ്ക്വാ​ഡി​ൽ നി​ന്ന് പ​ടി​യി​റ​ങ്ങു​ക​യാ​ണ് എ​എ​സ്ഐ ​എം.​എം. ഭാ​സ്ക​ര​ൻ. കൊ​യി​ലാ​ണ്ടി മൂ​ടാ​ടി പാ​ല​ക്കു​ളം സ്വ​ദേ​ശിയാണ്.
1993 ൽ ​മ​ല​ബാ​ർ സ്പെ​ഷ​ൽ പോ​ലീ​സി​ലാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത് . 1997 ൽ ​റൂ​റ​ലി​ൽ എ​ത്തി. നാ​ദാ​പു​രം ഉ​ൾ​പ്പെ​ടു​ന്ന റൂ​റ​ൽ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ടു​ക്കു​ന്ന​ത് പതിവായതോടെയാണ് വ​ട​ക​ര കേ​ന്ദ്രീ​ക​രി​ച്ച് ബോം​ബ് ഡി​സ്പോ​സ​ൽ ടീം ​രൂ​പീ​ക​രി​ക്കാ​ൻ അ​ഭ്യ​ന്ത​ര വ​കു​പ്പ് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്. 2008 ലാ​ണ് വ​ട​ക​ര​യി​ൽ ബോം​ബ് സ്ക്വാ​ഡ് രൂ​പം കൊ​ള്ളു​ന്ന​ത്. അന്നു മു​ത​ൽ 1000 ൽ ​അ​ധി​കം ബോം​ബു​ക​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും നി​ർ​വീ​ര്യ​മാ​ക്കി​യ​തി​ന്‍റെ ചാ​രി​താ​ർ​ത്ഥ്യത്തി​ലാ​ണ് ഇദ്ദേഹം ഈ ​മാ​സം 31ന് 27 വ​ർ​ഷ​ത്തെ സ​ർ​വീസ് പൂർത്തിയാക്കി വിരമിക്കുന്നത്. പോ​ലീ​സ് ട്രെ​യി​നിം​ഗ് കോ​ള​ജ്, എ​സ് ബി ​സി​ഐ ഡി ​ഹെ​ഡ്ക്വാ​ക്വാ​ട്ടേ​ഴ്സ് എന്നിവിടങ്ങളിൽ നി​ന്നും പ​രി​ശീ​ല​നം നേ​ടി​യാ​ണ് ഭാസ്കരൻ ബോം​ബ് സ്ക്വാ​ഡി​ലെ​ത്തു​ന്ന​ത്. 10 വ​ർ​ഷ​ക്കാ​ലം നാ​ദാ​പു​രം മേ​ഖ​ല​യി​ലായി​രു​ന്നു പ്ര​വ​ർ​ത്ത​നം. വ​ള​യം, നാ​ദാ​പു​രം, കു​റ്റ്യാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലായിരുന്നു പ്രവർത്തനം. നാ​ട​ൻ, സ്റ്റീ​ൽ ബോം​ബു​ക​ളാ​യി​രു​ന്നു ആ​ദ്യം ഘ​ട്ട​ത്തി​ൽ ഏ​റെ​യും ര​ണ്ടും മാ​ര​ക പ്ര​ഹ​ര ശേ​ഷി​യു​ള്ള​വ​യും വൈ​ദ​ഗ്ധ്യ​ത്തോ​ടെ​യും നി​ർ​മിച്ച​വ അ​തി​ലും വി​ദ​ഗ്ധ​മാ​യി ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ അ​പ​ക​ട​മൊ​ന്നും വ​രു​ത്താ​തെ നി​ർ​വീ​ര്യ​മാ​ക്കി സേ​ന​ക്ക് അ​ഭി​മാ​ന​മാ​യി. മാ​വോ​യി​സ്റ്റു​ക​ളും മറ്റും ഉ​പ​യോ​ഗി​ക്കു​ന്ന പൈ​പ്പ് ബോം​ബു​ക​ളും ഐ​ഇ​ഡി ബോം​ബു​ക​ളും ഈ ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കാ​ര്യ​ക്ഷ​മ​ത​യോ​ടെ കൈ​കാ​ര്യം ചെ​യ്തു. 2017 ൽ ​ആ​ണ് നാ​ദാ​പു​രം മേ​ഖ​ല​യി​ൽ നി​ന്ന് ഐ​ഇ​ഡി (ഇം​പ്രൊ​വൈ​സ്ഡ് എ​ക്സ്പ്ലോ​സീ​വ് ഡി​വൈ​സ് ) ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഐ​ഇ​ഡി ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​വ നി​ർ​വ്വീ​ര്യ​മാ​ക്കി​യ​തും ഭാ​സ്കര​നാ​ണ്. 11 വ​ർ​ഷ​ത്തെ ബോം​ബ് സ്ക്വാ​ഡി​ലെ ജോ​ലി​ക്കി​ടെ ഏ​റെ വ​ട്ടം ക​റ​ക്കി​യ​ത് പ​ല വി​ധ​ത്തി​ലു​മു​ള്ള വ്യാ​ജ ബോം​ബു​ക​ളാ​ണ്. ഇ​ക്കൂ​ട്ട​ത്തി​ൽ 'കൂ​ടോ​ത്ര ബോം​ബു​ക​ൾ ' ഏ​റെ വ​ല​ച്ചു. ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ സ​ർ​ക്യൂ​ട്ട് ബോ​ർ​ഡു​ക​ൾ കൊ​ണ്ട് നി​ർ​മ്മി​ച്ച വ്യാ​ജ ടൈം​ബോം​ബു​ക​ളും വ​ട്ടം ക​റ​ക്കി. കേ​ര​ള​ത്തി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മു​ൻ ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി എ.​പി.​ജെ.​അ​ബ്ദു​ൾ ക​ലാം, പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി, വി​ദേ​ശ രാ​ജ്യ പ്ര​തി​നി​ധി​ക​ൾ​ക്ക് വ​രെ കേ​ര​ള​ത്തി​ൽ സു​ര​ക്ഷ ഒ​രു​ക്കു​ന്ന സ്ക്വാ​ഡു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് കീ​ഴി​ൽ പ​യ്യോ​ളി ബോം​ബ് സ്ക്വാ​ഡി​ലാ​ണ് ഇ​പ്പോ​ൾ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​ത്. സ​ർ​വ്വീ​സ് കാ​ല​യ​ള​വി​ൽ നി​ര​വ​ധി ഗു​ഡ് സ​ർ​വ്വീ​സ് എ​ൻ​ട്രി​ക​ളും ഈ ​ഉ​ദ്യോ​ഗ​സ്ഥ​നെ തേ​ടി എ​ത്തി​യി​ട്ടു​ണ്ട്.
പ​യ്യോ​ളി സ്വ​ദേ​ശി​നി പ്രേ​മ​ല​ത​യാ​ണ് ഭാ​ര്യ. വെ​ള​ളാ​യ​നി കാ​ർ​ഷി​ക സ​ർ​വക​ലാ​ശാ​ല​യി​ലെ പി​ജി വി​ദ്യാ​ർ​ഥി​നി ഐ​ശ്വ​ര്യ​യും ബാ​ലു​ശേ​രി ആ​ദ​ർ​ശ് സം​സ്കൃ​ത കോ​ള​ജി​ലെ ആ​ര്യ​യും മ​ക്ക​ളാ​ണ്.