താ​മ​ര​ശേ​രി താ​ലൂ​ക്ക് കാ​ര്‍​ഷി​ക വി​ക​സ​ന ബാ​ങ്കി​ലേ​ക്ക് ​യുഡിഎഫ് മാ​ര്‍​ച്ച് നടത്തും
Friday, July 19, 2019 12:40 AM IST
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി താ​ലൂ​ക്ക് കാ​ര്‍​ഷി​ക വി​ക​സ​ന ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വി​നെ​ക്കു​റി​ച്ച​റി​യാ​ന്‍ ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ കാ​ണാ​നെ​ത്തി​യ ഡി​സി​സി സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ക​ള്ള​കേ​സി​ല്‍ കു​ടു​ക്കി​യെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി. പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി 25-ന് ​രാ​വി​ലെ പ​ത്തി​ന് ബാ​ങ്കി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
കോ​ഴി​ക്കോ​ട് സ​ഹ​ക​ര​ണ ആ​ര്‍​ബി​ട്രേ​ഷ​ന്‍ കോ​ട​തി​യാ​ണ് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ടു​ന്ന​താ​യി ജൂ​ലൈ മൂ​ന്നി​ന് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വിശദാംശങ്ങൾ അ​റി​യാ​നാ​ണ് ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഹ​ബീ​ബ്ത​മ്പി, എം.​എം.​വി​ജ​യ​കു​മാ​ര്‍, കെ.​ജെ. പോ​ള്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​ഡി. ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​ല്‍​ഫീ​ക്ക​ര്‍ എ​ന്നി​വ​ര്‍ ബാ​ങ്കി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന പേ​രി​ല്‍ ഇ​വ​ർ​ക്കെ​തി​രേ താ​മ​ര​ശേ​രി പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു. പു​തു​താ​യി രൂ​പീ​ക​രി​ച്ച ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് 2016 മാ​ര്‍​ച്ച് 12ന് ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടേ​ഴ്‌​സ് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​ന്‍റെ പേ​രി​ലാ​ണ് സ​ഹ​ക​ര​ണ ആ​ര്‍​ബി​ട്രേ​ഷ​ന്‍ കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കാ​തെ ഭ​ര​ണ​സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച് ബാ​ങ്ക് ഭ​ര​ണം നി​ല​നി​ര്‍​ത്താ​നു​ള്ള സി​പി​എം നീ​ക്ക​മാ​ണ് കേ​സി​ന് പി​ന്നി​ലെ​ന്ന് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.
യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ പി. ​ശ​ങ്ക​ര​ന്‍, ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എം.​എ. റ​സാ​ഖ് , മു​സ്ലീം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ര്‍​പാ​ണ്ടി​ക​ശാ​ല, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​സി​ദ്ദി​ഖ് ,ടി.​എം. ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.