വിലങ്ങാട് വൈദ്യുത പദ്ധതിക്കു പ്ര​തീ​ക്ഷ
Saturday, July 20, 2019 12:21 AM IST
വി​ല​ങ്ങാ​ട്: മ​ല​യോ​ര​ത്ത് മ​ഴ ശ​ക്തി പ്രാ​പി​ച്ച​തോ​ടെ വൈ​ദ്യു​തി ഉ​ത്പാ​ദ​നം പൂ​ർ​ണ്ണ രീ​തി​യി​ൽ ന​ട​ത്താ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മി​നി ജ​ല വൈ​ദ്യു​ത പ​ദ്ധ​തി ജീ​വ​ന​ക്കാ​ര്‍. കാ​ല വ​ര്‍​ഷം തു​ട​ങ്ങി ജൂ​ണ്‍ മു​ത​ല്‍ ആ​റ് മാ​സം വ​രെ​യാ​ണ് വി​ല​ങ്ങാ​ട് നി​ന്ന് വൈ​ദ്യു​തി ഉ​ത്പ്പാ​ദ​നം ന​ട​ക്കാ​റ്. മേ​യ്, ജൂ​ണ്‍ മാ​സ​ത്തി​ല്‍ മഴ ല​ഭി​ക്കാ​താ​യ​തോ​ടെ പൂ​ര്‍​ണ​തോ​തി​ല്‍ വൈ​ദ്യു​ത ഉ​ത്പാ​ദ​നം ന​ട​ന്നിരു​ന്നി​ല്ല. മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യി​ല്‍ 2.5 മെ​ഗാ​വാ​ട്ട് ശേഷിയുള്ള മൂ​ന്ന് ജ​ന​റേ​റ്റ​റു​ക​ളി​ല്‍ നി​ന്നാ​യ് 7.5 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യാ​ണ് ഉ​ത്പ്പാ​ദി​പ്പി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷം 22.63 മി​ല്യ​ൺ യൂ​ണി​റ്റ് വൈ​ദ്യു​തി യാ ​ണ് വി​ല​ങ്ങാ​ട് നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.
വി​ല​ങ്ങാ​ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഈ ​പ​ദ്ധ​തി​യി​ലെ വൈ​ദ്യു​തി​യാ​ണ്. മി​ച്ചം വ​രു​ന്ന വൈ​ദ്യു​തി ഭൂ​ഗ​ര്‍​ഭ കേ​ബി​ള്‍ വ​ഴി ചി​യ്യൂ​ര്‍ സ​ബ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്തി​രു​ന്നു.
ജൂലൈ പ​കു​തി പി​ന്നി​ട്ടി​ട്ടും വേ​ണ്ട​ത്ര മ​ഴ ല​ഭി​ക്കാ​താ​യ​തോ​ടെ വൈ​ദ്യു​തി ഉ​ത്പാ​ദ​നം സാ​ധ്യ​മാ​കു​മോ എ​ന്ന ആ​ശ​ങ്ക​ ഉ​ണ്ടാ​യി​രു​ന്നു. പാ​നോം, വാ​ളൂ​ക്ക് ത​ട​യ​ണ​ക​ളി​ല്‍ ശേ​ഖ​രി​ക്കു​ന്ന വെ​ള​ളം പെ​ന്‍​സ്റ്റോ​ക്ക് വ​ഴി പ​വ​ര്‍ ഹൗ​സി​ലെ​ത്തി​ച്ചാ​ണ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.