പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ള്‍​ക്ക് ബെ​ഡ്ഷീ​റ്റ് ന​ല്‍​കി
Wednesday, July 24, 2019 12:58 AM IST
പേ​രാ​മ്പ്ര: പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ള്‍​ക്ക് ബെ​ഡ്ഷീ​റ്റ് ന​ല്‍​കി. ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ച​യ​ത്തി​ലെ കി​ട​പ്പി​ലാ​യി പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണം ല​ഭി​ക്കു​ന്ന രോ​ഗി​ക​ള്‍​ക്ക് ബെ​ഡ്ഷി​റ്റ്, സോ​പ്പ് എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ലെ 93 ഓ​ളം രോ​ഗി​ക​ള്‍​ക്കാ​ണ് ബെ​ഡ്ഷീ​റ്റും സോ​പ്പും വി​ത​ര​ണം ചെ​യ്ത​ത്.
ഗ്രാ​മ​പ​ഞ്ച​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജ ചെ​റു​വോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് മൂ​സ കോ​ത്ത​മ്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഇ.​ടി. സ​രി​ഷ്, സ​ഫി​യ പ​ടി​ഞ്ഞാ​റ​യി​ല്‍, കെ.​കെ. ലീ​ല, വി.​കെ. സു​മ​തി, ഇ.​സി. ശാ​ന്ത, വി.​കെ. റീ​ന മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി​ജേ​ഷ് ഭാ​സ്‌​ക​ര്‍, പ​പ്പ​ന്‍ ക​ന്നാ​ട്ടി, ജൂ​ലി ക​ല്ലൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.