നി​ര​ന്ന​പാ​റ ക്വാ​റിക്കെതിരേ പ​രാ​തി ന​ൽ​കി
Tuesday, September 10, 2019 12:38 AM IST
കോ​ട​ഞ്ചേ​രി :നി​ര​ന്ന​പാ​റ ക​രി​ങ്ക​ൽ ക്വാ​റി അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വി​ല്ലേ​ജ് അ​ധി​കൃ​ത​ർ​ക്കും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും പ​രാ​തി ന​ല്കി. ക്വാ​റി സ​ന്ദ​ര്‍​ശി​ച്ച് അ​പ​ക​ടാ​വ​സ്ഥ വി​ല​യി​രു​ത്തി മേ​ല​ധി​കാ​രി​ക​ള്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ക്വാ​റി​യി​ലെ സ്ഫോ​ട​നം​മൂ​ലം പ​രി​സ​ര​ത്തെ അ​മ്മാ​യി​ക്കാ​ട് കോ​ള​നി​യി​ലെ വീ​ടു​ക​ള്‍ വി​ണ്ടു​കീ​റി​യി​ട്ടു​ണ്ട്. കു​ടും​ബ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി വേ​ണ​മെ​ന്ന് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.
വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​രാ​ഘ​വ​ന്‍ പ​ള്ളി​ത്താ​ഴ​ത്ത്.​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രേം​രാ​ജ് ക​ല്ലു​പ​റ​മ്പി​ല്‍ , സ​ന്തോ​ഷ് നെ​ല്ലി​ക്കു​ന്നേ​ല്‍ , സ​തീ​ഷ് മേ​ലേ​പ്പു​റ​ത്ത്, വി​ജ​യ​ന്‍ ചാ​മ​വി​ള​യി​ല്‍, വി​ജ​യ​ന്‍ ഓ​ട്ടി​ല​മാ​ക്ക​ല്‍, ഗോ​പി തെ​യ്യ​പ്പാ​റ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.