ക​ക്കാ​ടം പൊ​യി​ലി​ൽ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന്
Monday, September 16, 2019 12:09 AM IST
കൂ​ട​ര​ഞ്ഞി: ക​ക്കാ​ടം പൊ​യി​ലി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ശ​ല്യം വ​ർ​ധി​ച്ച​താ​യും ഇ​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ള ജ​ന​പ​ക്ഷം (സെ​ക്കു​ല​ർ).
അ​വ​ധി, പ​ണി​മു​ട​ക്ക്,ഹ​ർ​ത്താ​ൽ ദി​ന​ങ്ങ​ളി​ലാ​ണ് ശ​ല്യം രൂ​ക്ഷം. പ​ര​സ്യ മ​ദ്യ​പാ​ന​വും സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ങ്ങ​ളും കാ​ര​ണം ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. സാ​മൂ​ഹി​ക വി​രു​ദ്ധ​രെ ത​ട​യാ​ൻ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് കൊ​ങ്ങ​മ​ല ആ​വ​ശ്യ​പ്പെ​ട്ടു.

12 ലിറ്റർ മ​ദ്യ​വു​മാ​യി
ഒ​രാ​ൾ പി​ടി​യി​ൽ

കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം സ്വ​ദേ​ശി സി​നേ​ഷ് ജോ​സ​ഫി (46)നെ​ അ​ന​ധി​കൃ​ത മ​ദ്യ​വു​മാ​യി ഇ​രു​പ​ത്തെ​ട്ടാം​മൈ​ലി​ൽ നി​ന്നും കൂ​രാ​ച്ചു​ണ്ട് പോ​ലീ​സ് പി​ടി​കൂ​ടി​. 12 ലി​റ്റ​ർ ​മ​ദ്യം പി​ടി​ച്ചെ​ടു​ത്തു.
എ​സ്ഐ കെ.​പി. അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ എ​സ്ഐ സു​രേ​ന്ദ്ര​ൻ, എ​എ​സ്ഐ​മാ​രാ​യ കെ. ​ശ്രീ​നി​വാ​സ​ൻ, എ​ൻ.​വി. ബാ​ല​കൃ​ഷ്ണ​ൻ, വി​നോ​ദ്, സി​പി​ഒ​മാ​രാ​യ സു​ദീ​ഷ് കു​മാ​ർ, വി.​കെ.​രാ​ഹു​ൽ എ​ന്നി​വ​ര​ാണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.