‘ഗ്രീ​ൻ കാ​മ്പ​സ്' പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Thursday, October 17, 2019 11:47 PM IST
തി​രു​വ​മ്പാ​ടി: അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ൽ ‘ഗ്രീ​ൻ കാമ്പ​സ്' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ർ​ഷി​ക ക്ല​ബ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പു​തു​ത​ല​മു​റ​യി​ൽ കാ​ർ​ഷി​ക​സം​സ്കാ​രം വ​ള​ർ​ത്തു​ക​യും യു​വാ​ക്ക​ൾ​ക്ക് കൃ​ഷി​യോ​ട് ആ​ഭി​മു​ഖ്യം ഉ​ണ്ടാ​ക്കു​ക​യും കാ​ന്പ​സി​ലും വീ​ടു​ക​ളി​ലും കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളു​ടെ സ്വ​യം​പ​ര്യാ​പ്ത​ത​ ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്ല​ബ് ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. കാ​ർ​ഷി​ക ക്ല​ബിലെ വി​ദ്യാ​ർ​ഥി​ക​ൾ കാന്പ​സി​ൽ ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും പ​ച്ച​ക്ക​റികളും കൃ​ഷി ചെ​യ്തു.
പ​ച്ച​ക്ക​റി​കൃ​ഷി​ക്ക് മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് കി​ട്ടി​യ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി അ​ബി​ൻ ഫ്രാ​ൻ​സി​സി​നെ ആ​ദ​രി​ച്ചു.

പെ​രു​വ​ണ്ണാ​മൂ​ഴി കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്രം കൃ​ഷി വി​ദ​ഗ്ധ​ൻ ഡോ. ​പി. എ​സ്. മ​നോ​ജ് 'ഗ്രീ​ൻ കാ​മ്പ​സ്‌' ക്ലാ​സ് എ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വി. ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​മ്പാ​ടി അ​സി​സ്റ്റ​ന്‍റ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഓ​ഫീ​സ​ർ ജി​തി​ൻ​കു​മാ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഷെ​നീ​ഷ് അ​ഗ​സ്റ്റി​ൻ, ക്ല​ബ് കോ-ഓ​ർ​ഡി​നേ​റ്റ​ർ ഷീ​ബ മോ​ൾ ജോ​സ​ഫ്, യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഹൈ​ദ​ർ ഷാ​ൻ, ബ​സ​ലേ​ൽ സു​ഗ​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പെ​രു​വ​ണ്ണാ​മൂ​ഴി കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്ര ത്തി​ന്‍റെ​യും തി​രു​വ​മ്പാ​ടി കൃ​ഷി​ഭ​വ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.