ച​ന്ദ​ന മോ​ഷ​ണം: ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Saturday, January 23, 2021 11:47 PM IST
ക​ൽ​പ്പ​റ്റ: ബ​ത്തേ​രി, അ​ന്പ​ല​വ​യ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ന​ട​ന്ന ച​ന്ദ​ന​മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി വ​ള​ക്ക​ണ്ടി കൈ​ത​ക​ത്ത് മു​ഹ​മ്മ​ദ് റാ​ഫി (40), തി​രൂ​ര​ങ്ങാ​ടി വ​ട്ട​പ്പ​റ​ന്പി​ൽ കൊ​ടു​ന്പ​റ്റി​ൽ ഫാ​യി​സ് (23) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ബീ​നാ​ച്ചി​ക്കു സ​മീ​പം ബ​ത്തേ​രി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​പു​ഷ്പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​രം മു​റി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന വാ​ൾ വാ​ഹ​ന​ത്തി​ൽ​നി​ന്നു ല​ഭി​ച്ചു.

അ​ന്പ​ല​വ​യ​ലി​ൽ സ്വ​കാ​ര്യ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നും ബ​ത്തേ​രി​യി​ൽ പ​ട്ട​രു​പ​ടി​യി​ൽ​നി​ന്നു​മാ​ണ് ച​ന്ദ​നം മോ​ഷ്ടി​ച്ച​ത്. മു​ഹ​മ്മ​ദ് റാ​ഫി മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​യി ഒ​ന്പ​തു മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. മ​ല​പ്പു​റ​ത്തു ഫാ​യി​സി​നെ​തി​രെ മൂ​ന്നു കേ​സു​ക​ളു​ണ്ട്. എ​സ്ഐ പി.​ജി, രാം​ജി​ത്ത്, സി​പി​ഒ​മാ​രാ​യ നൗ​ഫ​ൽ, കി​ഷോ​ർ, പീ​യൂ​ഷ്, സ​ന്തോ​ഷ് എ​ന്നി​വ​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.