ജി​ല്ല​യി​ൽ 14 ആ​ക്ടീ​വ് ക്ല​സ്റ്റ​റു​ക​ൾ
Monday, May 10, 2021 11:50 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ 14 ആ​ക്ടീ​വ് ക്ല​സ്റ്റ​റു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. നാ​ല് സ്ഥാ​പ​ന ക്ല​സ്റ്റ​റു​ക​ളും 10 ലി​മി​റ്റ​ഡ് ട്രൈ​ബ​ൽ ക​മ്മ്യൂ​ണി​റ്റി ക്ല​സ്റ്റ​റു​ക​ളും. ചെ​ന്ന​ലോ​ട് ലൂ​യി​സ് മൗ​ണ്ട് ഹോ​സ്പി​റ്റ​ൽ, കാ​ക്ക​വ​യ​ൽ വി​കെ​സി ഷൂ ​ക​ന്പ​നി, ടീം ​താ​യ് ചെ​ത​ല​യം, വാ​ഴ​വ​റ്റ ജീ​വ​ൻ ജ്യോ​തി ഓ​ർ​ഫ​നേ​ജ് എ​ന്നി​വ​യാ​ണ് സ്ഥാ​പ​ന ക്ല​സ്റ്റ​റു​ക​ൾ.
പൂ​താ​ടി കൊ​ട​ൽ​ക​ട​വ്, മേ​പ്പാ​ടി റാ​ട്ട​ക്കൊ​ല്ലി, മു​ള്ള​ൻ​കൊ​ല്ലി വാ​ർ​ഡ് ഒ​ന്ന്, 17 പാ​തി​രി കാ​ട്ടു​നാ​യ്ക്ക, വാ​ഴ​വ​റ്റ പ​ന്തി​കു​ഴി, കോ​ട്ട​വ​യ​ൽ പ​ണി​യ, ചു​ള്ളി​യോ​ട് കോ​ട്ട​യി​ൽ, വെ​ള്ള​മു​ണ്ട അ​രീ​ക്ക​ര, ദ്വാ​ര​ക പ​ത്തി​ൽ​കു​ന്ന്, പാ​ക്കം ചോ​ന​ടി കാ​ട്ടു​നാ​യ്ക്ക എ​ന്നീ കോ​ള​നി​ക​ളാ​ണ് ലി​മി​റ്റ​ഡ് ക​മ്മ്യൂ​ണി​റ്റി ക്ല​സ്റ്റ​റു​ക​ൾ.

കോ​വി​ഡ് വ്യാ​പ​നം:
പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പോ​ലീ​സ്

പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ളി​ൽ പു​റ​ത്തി​റ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി പു​ൽ​പ്പ​ള്ളി പോ​ലീ​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പു​ൽ​പ്പ​ള്ളി ടൗ​ണി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച് പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തും ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​നു​മാ​യി മു​ന്നോ​ട്ട് പോ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് പോ​ലീ​സ്. താ​ഴെ​യ​ങ്ങാ​ടി, ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം, പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡ്, ആ​ന​പ്പാ​റ റോ​ഡ് എ​ന്നി​ട​ങ്ങ​ളി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ന്ന​ത്.