വ്യാ​പാ​ര​മേ​ഖ​ല​യി​ൽ സാ​ന്ത്വ​ന​മാ​യി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ
Friday, June 18, 2021 11:15 PM IST
മാ​ന​ന്ത​വാ​ടി: ലോ​ക്ഡൗ​ണി​ൽ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന വ്യാ​പാ​ര മേ​ഖ​ല​യി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് മാ​ന​ന്ത​വാ​ടി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭ​ക്ഷ്യ കി​റ്റു​ക​ൾ ന​ൽ​കി. കി​റ്റു​ക​ൾ​ക്ക് പു​റ​മേ പ​ലി​ശ​ര​ഹി​ത വാ​യ്പ​യും ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു. മാ​ന​ന്ത​വാ​ടി വ്യാ​പാ​ര ഭ​വ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ വി​വി​ധ സ​മാ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് വീ​ടു​ക​ളി​ൽ ഭ​ക്ഷ്യ കി​റ്റു​ക​ൾ എ​ത്തി​ച്ച് ന​ൽ​കി​യ​ത്. ബു​ദ്ധി​മു​ട്ടു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് സ​മാ​ശ്വാ​സ​മാ​യി പ​ലി​ശ​ര​ഹി​ത വാ​യ്പ പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കും.
വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ർ​വേ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജോ​യി ആ​ർ. വ​ഴേ​ല കി​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി.​വി. മ​ഹേ​ഷ്, എ​ൻ.​പി. ഷി​ബി, എം.​വി. സു​രേ​ന്ദ്ര​ൻ, കെ.​എ​ക്സ്. ജോ​ർ​ജ്, എം.​കെ. ശി​ഹാ​ബു​ദ്ദീ​ൻ, എ​ൻ.​വി. അ​നി​ൽ​കു​മാ​ർ, കെ. ​മൊ​യ്തു, ദീ​പ്തി​ഷ്, സു​ധീ​പ് ജോ​സ്, സു​രേ​ഷ് സോ​ണ, സി. ​ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.