യ​തീം​ഖാ​ന​യി​ൽ യു​വ​സം​ഗ​മം 18ന്
Monday, April 15, 2019 12:17 AM IST
മു​ട്ടി​ൽ: വ​യ​നാ​ട് മു​സ്ലിം യ​തീം​ഖാ​ന​യി​ൽ 18ന് ​ന​ട​ത്തു​ന്ന പ​തി​ന​ഞ്ചാ​മ​ത് സ്ത്രീ​ധ​ന ര​ഹി​ത വി​വാ​ഹ സം​ഗ​മ​ത്തി​നു മു​ന്നോ​ടി​യാ​യി മെ​ഹ്ഫി​ലേ ഷ​ബാ​ബ് എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച യു​വ​സം​ഗ​മം ഇ​ന്നു രാ​വി​ലെ 10നു ​കേ​ര​ള വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പാ​ണ​ക്കാ​ട് സ​യ്യി​ദ് റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ​മ​സ്ത ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ടി. ഹം​സ മു​സ്ലി​യാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡ​ബ്ല്യു​എം​ഒ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ൽ സ​ന്ദേ​ശം ന​ൽ​കും. കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി, പി. ​അ​ബ്ദു​ൽ ഖാ​ദ​ർ, മാ​യി​ൻ മ​ണി​മ, റി​യാ​സ് ഗ​സാ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സി.​പി. സെ​ത​ല​വി (കേ​ര​ള മു​സ്ലിം ന​വോ​ത്ഥാ​നം: ച​രി​ത്ര​വും സം​സ്കാ​ര​വും), റാ​ഷി​ദ് ഗ​സാ​ലി കൂ​ളി​വ​യ​ൽ (യു​വ​ത്വം: ക​ർ​മ​വും ധ​ർ​മ​വും), പി. ​ഹ​രീ​ന്ദ്ര​നാ​ഥ് (മ​ത​നി​ര​പേ​ക്ഷ ഇ​ന്ത്യ​യു​ടെ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും), പി. ​ഹ​ഫ്സ​മോ​ൾ (സാ​മൂ​ഹി​ക നി​ർ​മി​തി​യും വ​നി​ത​ക​ളും)​എ​ന്നി​വ​ർ ക്ലാ​സെ​ടു​ക്കും