തു​ഷാ​റി​ന് എ​സ്എ​ൻ​ഡി​പി പ്ര​വ​ർ​ത്ത​ക​ർ വോ​ട്ട് ചെ​യ്യി​ല്ല: സം​ര​ക്ഷ​ണ സ​മി​തി
Wednesday, April 17, 2019 1:06 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് ലോ​ക​സ​ഭാ മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്ക് എ​സ്എ​ൻ​ഡി​പി പ്ര​വ​ർ​ത്ത​ക​ർ വോ​ട്ട് ചെ​യ്യി​ല്ലെ​ന്ന് യോ​ഗം സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
എ​സ്എ​ൻ​ഡി​പി പ്ര​വ​ർ​ത്ത​ക​രു​ടെ വി​ടു​ക​ൾ ക​യ​റി തു​ഷാ​റി​നെ​തി​രെ പ്ര​വ​ർ​ത്തി​ക്കും. പ​ത്തോ​ളം സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞാ​ണ് വീ​ടു​ക​ൾ ക​യ​റു​ക. കേ​ന്ദ്ര​ത്തി​ലേ​ക്ക് തു​ഷാ​റി​നെ ന​ൽ​കി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ പി​ന്തു​ണ​ക്കു​ക​യാ​ണ്. ഇ​ത് ഇ​ര​ട്ട​ത്താ​പ്പാ​ണ്.
തു​ഷാ​ർ നി​ര​ന്ത​രം താ​യ്‌​ല​ൻ​ഡ് സ​ന്ദ​ർ​ശി​ക്കു​ന്നു. എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ​യും എ​സ്എ​ൻ ട്ര​സ്റ്റി​ന്‍റെ​യും സ​ന്പ​ത്ത് ബി​സി​ന​സി​ൽ നി​ക്ഷേ​പി​ക്കാ​നാ​ണ് താ​യ്‌​ല​ൻ​ഡി​ൽ പോ​കു​ന്ന​ത്. അ​വി​ടെ ബി​സി​ന​സ് എ​ന്താ​ണെ​ന്നും സാ​ന്പ​ത്തി​ക ഉ​റ​വി​ടം എ​വി​ടെ നി​ന്നാ​ണെ​ന്നും കേ​ന്ദ്രം അ​ന്വേ​ഷി​ക്ക​ണം. കു​ട​കി​ൽ 500 ഏ​ക്ക​റി​ല​ധി​കം എ​സ്റ്റേ​റ്റ് വാ​ങ്ങി​യ​തി​ന്‍റെ രേ​ഖ​ക​ൾ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ പ​ക്ക​ൽ ഉ​ണ്ട്. തു​ഷാ​റി​നെ​തി​രെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ളാ​ണും ഇ​വ​ർ ഉ​ന്ന​യി​ച്ചു.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എ​സ്എ​ൻ​ഡി​പി സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ, ക​ട​കം​പ​ള്ളി മ​നോ​ജ്, കെ. ​ഹ​രി​ശ്ച​ന്ദ്ര​ൻ, ജാ​ൻ​സ് നാ​ഥ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.