രേ​ഖ​ക​ളി​ല്ലാ​ത്ത 2.2 ല​ക്ഷം രൂ​പ പി​ടി​കൂ​ടി
Wednesday, April 17, 2019 1:06 AM IST
ഉൗ​ട്ടി: ഉൗ​ട്ടി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ രേ​ഖ​ക​ളി​ല്ലാ​ത്ത 2.2 ല​ക്ഷം രൂ​പ പി​ടി​കൂ​ടി. ചേ​രിം​ഗ്ക്രോ​സി​ൽ വ​ച്ചാ​ണ് ര​ണ്ട് കാ​റു​ക​ളി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന പ​ണം പി​ടി​കൂ​ടി​യ​ത്. ഒ​രു കാ​റി​ൽ നി​ന്ന് 1.50 ല​ക്ഷം രൂ​പ​യും മ​റ്റൊ​രു കാ​റി​ൽ നി​ന്ന് 52,000 രൂ​പ​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്. പ​ണം ഉൗ​ട്ടി ആ​ർ​ഡി​ഒ​ക്ക് കൈ​മാ​റി.


അ​ഴു​ക്കു​ചാ​ലു​ക​ൾ വൃ​ത്തി​യാ​ക്ക​ണമെന്ന്

ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി ന​ഗ​ര​ത്തി​ലെ അ​ഴു​ക്കു​ചാ​ലു​ക​ൾ വൃ​ത്തി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ന​ഗ​ര​ത്തി​ലെ അ​ഴു​ക്കു​ചാ​ലു​ക​ൾ വൃ​ത്തി​യാ​ക്കി​യി​ട്ട് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടു. മാ​ലി​ന്യം കു​ന്ന് കൂ​ടി​യ​തോ​ടെ ദു​ർ​ഗ​ന്ധം വ​മി​ക്കാ​ൻ തു​ട​ങ്ങി.
മ​ലി​ന​ജ​ലം റോ​ഡി​ൽ​കൂ​ടി​യാ​ണ് ഒ​ഴു​കു​ന്ന​ത്. പ്ര​ശ​സ്ത വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഉൗ​ട്ടി​യി​ലേ​ക്ക് ദി​നം​പ്ര​തി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റു​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളാ​ണ് എ​ത്തു​ന്ന​ത്. ന​ഗ​ര​ത്തി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് മൂ​ക്ക് പൊ​ത്തി സ​ഞ്ച​രി​ക്കേ​ണ്ട ഗ​തി​കേ​ടാ​ണു​ള്ള​ത്.