ബ​ത്തേ​രി​യി​ൽ 30,000 കോൺഗ്രസ് പ്ര​വ​ർ​ത്ത​കരെത്തും
Wednesday, April 17, 2019 1:07 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി ഇ​ന്ന് ബ​ത്തേ​രി​യി​ൽ. രാ​വി​ലെ 10.30ന് ​കു​പ്പാ​ടി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ന് സ​മീ​പ​ത്തെ ഹെ​ലി​പാ​ഡി​ൽ ഇ​റ​ങ്ങു​ന്ന രാ​ഹു​ലി​ന് രാ​ജ​കീ​യ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
30,000 പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കും. ആ​കെ 50,000 പേ​രെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ​ജ്ജീ​ക​ര​ണ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി. ഹെ​ലി​പാ​ഡി​ന് സ​മീ​പം പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ പ​ന്ത​ലി​ലാ​ണ് പൊ​തു സ​മ്മേ​ള​നം. വ​യ​നാ​ട് ലോ​ക​സ​ഭാ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി​യാ​യി പ​ത്രി​ക സ​മ​ർ​പ്പി​ച്ച​തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് രാ​ഹു​ൽ വ​യ​നാ​ട്ടി​ലെ​ത്തു​ന്ന​ത്.
തി​രു​നെ​ല്ലി ക്ഷേ​ത്ര സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷ​മാ​ണ് ബ​ത്തേ​രി​യി​ലെ​ത്തു​ക. നേ​താ​ക്ക​ളാ​യ എ​ഐ​സി​സി സം​ഘ​ട​ന സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പി.​ജെ. ജോ​സ​ഫ്, ജോ​ണി നെ​ല്ലൂ​ർ തു​ട​ങ്ങി​യ​വ​രും രാ​ഹു​ലി​നൊ​പ്പം വേ​ദി​യി​ലു​ണ്ടാ​കും. മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യെ​തു​ട​ർ​ന്ന് ശ​ക്ത​മാ​യ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
ബ​ത്തേ​രി​യി​ലെ പ​രി​പാ​ടി​ക്കു​ശേ​ഷം തി​രു​വ​ന്പാ​ടി, നി​ല​ന്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എ​ഐ​സി​സി നി​രീ​ക്ഷ​ക​ൻ പി.​ബി. മോ​ഹ​ൻ, യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ കെ.​കെ. ഏ​ബ്ര​ഹാം, ടി. ​മു​ഹ​മ്മ​ദ്, കെ.​കെ. ഗോ​പി​നാ​ഥ​ൻ, എ​ൻ.​എം. വി​ജ​യ​ൻ, ബെ​ന്നി കൈ​നി​ക്ക​ൽ, ടി​ജി ചെ​റു​തോ​ട്ടി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.