മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
Thursday, April 18, 2019 12:24 AM IST
ക​ൽ​പ്പ​റ്റ: വെ​ബ് കാ​സ്റ്റിം​ഗ്് നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​ർ​ക്ക് ക​ള​ക്ട​റേ​റ്റി​ൽ പ​രി​ശീ​ല​നം ന​ൽ​കി. ക​ൽ​പ്പ​റ്റ, സു​ൽ​ത്താ​ൻ ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി, തി​രു​വ​ന്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.
ന​ട​വ​യ​ൽ സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ൻ.​വി. മാ​ത്യു ക്ലാ​സെ​ടു​ത്തു. ജി​ല്ല​യി​ൽ 23 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലാ​ണ് വെ​ബ്കാ​സ്റ്റിം​ഗ് ന​ട​ത്തു​ന്ന​തി​ന് മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ൽ ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലെ വി​വ​ര​ങ്ങ​ൾ ഇ​വ​ർ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പൊ​തു​നി​രീ​ക്ഷ​ക​ന് അ​ത​തു സ​മ​യ​ത്ത് ല​ഭ്യ​മാ​ക്കും.