യു​വാ​വി​നെ ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം അ​റ​സ്റ്റു ചെ​യ്തു
Thursday, April 18, 2019 12:24 AM IST
ഗൂ​ഡ​ല്ലൂ​ർ: കു​ന്നൂ​ർ അ​റു​വ​ങ്കാ​ട് സ്വ​ദേ​ശി ജ​ലാ​ട് ആ​രോ​ഗ്യ​നാ​ഥ​ (32)നെ ​ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം അ​റ​സ്റ്റു ചെ​യ്തു. കോ​യ​ന്പ​ത്തൂ​ർ, നീ​ല​ഗി​രി, തി​രി​പ്പൂ​ർ ജി​ല്ല​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ മോ​ഷ​ണം, പി​ടി​ച്ചു​പ​റി എ​ന്നി​വ​യു​ൾ​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്.

അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന:
ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

ഉൗ​ട്ടി: അ​ന​ധി​കൃ​ത​മാ​യി മ​ദ്യം വി​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മ​ഞ്ചൂ​ർ സ്വ​ദേ​ശി​ക​ളാ​യ രാ​ധാ​കൃ​ഷ്ണ​ൻ, പേ​രാ​ള​ൻ എ​ന്നി​വ​രെ​യാ​ണ് മ​ഞ്ചൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​രി​ൽ നി​ന്ന് 25 മ​ദ്യ കുപ്പിക​ൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ന്നു​വ​രെ നീ​ല​ഗി​രി ജി​ല്ല​യി​ൽ മ​ദ്യ​ഷാ​പ്പു​ക​ൾ​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​വ​ധി ന​ൽ​കി​യി​രു​ന്നു. ഇ​ത് മ​റി​ക​ട​ന്ന് മ​ദ്യം വി​ൽ​പ്പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച​തി​നാ​ണ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്.