വി​ക​സ​ന ബ​ദ​ലു​മാ​യി എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ: മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ
Thursday, April 18, 2019 12:26 AM IST
പ​ന​മ​രം: രാ​ജ്യ​ത്തി​നാ​കെ മാ​തൃ​ക​യാ​യ വി​ക​സ​ന ബ​ദ​ലു​മാ​യാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. പ്ര​ള​യ​ത്തി​ൽ കേ​ര​ളം പ്ര​യാ​സ​പ്പെ​ട്ട​പ്പോ​ൾ അ​വ​കാ​ശ​പ്പെ​ട്ട ആ​നു​കൂ​ല്യം പോ​ലും കേ​ന്ദ്രം നി​ഷേ​ധി​ച്ചു. പ്ര​ള​യ​മു​ൾ​പ്പെ​ടെ​യു​ള്ള ദു​ര​ന്ത​ങ്ങ​ളി​ൽ​നി​ന്നും കേ​ര​ള​ത്തെ പു​ന​ർ​നി​ർ​മി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്പോ​ൾ അ​തി​നെ​യെ​ല്ലാം ത​ക​ർ​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രും കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫുംശ്രമിച്ചതെ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. പ​ന​മ​ര​ത്ത് എ​ൽ​ഡി​എ​ഫ് പൊ​തു​യോ​ഗ​ത്തി​ൽ പ്രസംഗിക്കുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​എ​ഇ കേ​ര​ള​ത്തി​ന് 700 കോ​ടി​യു​ടെ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തത് കേ​ന്ദ്രം ത​ട​സ​പ്പെ​ടു​ത്തി. ലോ​ക​ത്തി​ലെ മ​ല​യാ​ളി​ക​ളെ കാ​ണു​ന്ന​തി​ന് വേ​ണ്ടി മ​ന്ത്രി​മാ​രെ​ല്ലാം വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്ക് മാ​ത്ര​മാ​ണ് കേ​ന്ദ്രം അ​നു​മ​തി ന​ൽ​കി​യ​ത്. സാ​ല​റി ച​ല​ഞ്ചി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. വ​യ​നാ​ടി​നെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു. എം​പി​യു​ടെ സ​ഹാ​യം ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ത് മാ​റ​ണം. വ​യ​നാ​ട്ടി​ൽ പ്ര​ത്യേ​ക പാ​ക്കേ​ജ് ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കാ​പ്പി പ്ര​ത്യേ​ക ബ്രാ​ൻ​ഡ് ചെ​യ്ത് വി​പ​ണി​യി​ൽ ഇ​റ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു. മ​ല​യോ​ര ഹൈ​വേ, ദേ​ശീ​യ​പാ​ത വി​ക​സ​നം, ഗെ​യി​ൽ പൈ​പ്പ് ലൈ​ൻ എ​ന്നി​വ​യെ​ല്ലാം യാ​ഥാ​ർ​ഥ്യ​മാ​വു​ന്നു. 60 വ​യ​സി​ന് മു​ക​ളി​ലെ ക​ർ​ഷ​ക​തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള അ​തി​വ​ർ​ഷാ​നു​കൂ​ല്യം യു​ഡി​എ​ഫ് ന​ൽ​കി​യി​രു​ന്നി​ല്ല. എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​ന്പോ​ൾ 300 കോ​ടി​യാ​ണ് പെ​ൻ​ഷ​നാ​യി കു​ടി​ശി​ക ഉ​ണ്ടാ​യി​രു​ന്ന​ത്. 24 മാ​സ​മാ​യി ന​ൽ​കി​യി​രു​ന്നി​ല്ല. എ​ല്ലാ കു​ടി​ശിക​യും ഈ ​സ​ർ​ക്കാ​ർ ന​ൽ​കും.
ക​ർ​ഷ​ക, വി​ധ​വ, ഭി​ന്ന​ശേ​ഷി പെ​ൻ​ഷ​നു​ക​ൾ 600 രൂ​പ​യാ​യി​രു​ന്ന​ത് 1000, 1100, 1200 എ​ന്നി​ങ്ങ​നെ വ​ർ​ധി​ച്ചു. മാ​ർ​ച്ച് മാ​സം വ​രെ​യു​ള്ള നാ​ല് മാ​സ​ത്തെ കു​ടി​ശി​ക 4400 ഇ​പ്പോ​ൾ കൊ​ടു​ക്കു​ക​യാ​ണ്. ഏ​പ്രി​ൽ മാ​സ​ത്തെ അ​ട​ക്കം ചേ​ർ​ത്ത് 5600 രൂ​പ​യാ​ണ് പെ​ൻ​ഷ​ൻ​കാ​രു​ടെ കൈ​ളി​ലെ​ത്തു​ന്ന​ത്. ജ​ന പ​ക്ഷ​ത്താ​ണ് ഈ ​സ​ർ​ക്കാ​ർ. ലോ​കം അ​ഭി​ന​ന്ദി​ച്ച കി​ഫ്ബി​യെ പോ​ലും അ​പ​മാ​നി​ക്കു​ക​യാ​ണ് യു​ഡി​എ​ഫ്. സ​ർ​ക്കാ​രി​ന്‍റെ ജ​ന​കീ​യ പ​ദ്ധ​തി​ക്കു​ള്ള അം​ഗീ​കാ​ര​മാ​വും ഈ ​തെ​ര​ഞ്ഞെ​ടു​പ്പെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ആ​ലി തി​രു​വാ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ, കെ.​പി. ഷി​ജു, സ​ജേ​ഷ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.