വ​യ​നാ​ട് പാ​ക്കി​സ്ഥാ​നി​ലാ​ണോ എ​ന്ന് ബി​ജെ​പി വ്യ​ക്ത​മാ​ക്ക​ണം: കെ.​സി. വേ​ണു​ഗോ​പാ​ൽ
Thursday, April 18, 2019 12:26 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് പാ​ക്കി​സ്ഥാ​നി​ലാ​ണോ എ​ന്ന് ബി​ജെ​പി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് എ​ഐ​സി​സി സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. ബി​ജെ​പി നേ​താ​വ് അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശ​ത്തെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദി​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​താ​വി​നും മു​ത്ത​ശ്ശി​ക്കും ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട സൈ​നി​ക​ർ​ക്കും കോ​ണ്‍​ഗ്ര​സ് ര​ക്ത​സാ​ക്ഷി​ക​ൾ​ക്കും വേ​ണ്ടി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി ബ​ലി​ത​ർ​പ്പ​ണം ന​ട​ത്തി​യ​തെ​ന്നും വേ​ണു ഗോ​പാ​ൽ പ​റ​ഞ്ഞു.