പനമരത്ത് എ​ൽ​ഡി​എ​ഫ് റോ​ഡ്ഷോ നടത്തി
Thursday, April 18, 2019 12:26 AM IST
പ​ന​മ​രം: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി. സു​നീ​റി​ന് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ന​മ​ര​ത്ത് റോ​ഡ്ഷോ ന​ട​ത്തി. എ​ൽ​ഡി​എ​ഫ് പൊ​തു​യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് ടൗ​ണി​ൽ റോ​ഡ് ഷോ ​ആ​രം​ഭി​ച്ച​ത്. സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം ബൃ​ന്ദ​കാ​രാ​ട്ട്് പൊ​തു​യോ​ഗ​ത്തി​ല്‌ പ്രാ​സം​ഗി​ച്ചു.
രാ​ജ്യം നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ധാ​ന്യ​വും വി​വ​രി​ച്ചാ​യി​രു​ന്നു ബൃ​ന്ദ​യു​ടെ പ്ര​സം​ഗം. മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ പ്ര​ഭാ​ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് റോ​ഡ് ഷോ ​ന​ട​ന്ന​ത്.
തു​റ​ന്ന് വാ​ഹ​ന​ത്തി​ൽ മ​ന്ത്രി​യും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​നു​മു​ണ്ടാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​നി കൃ​ഷ്ണ​ൻ, നേ​താ​ക്ക​ളാ​യ പി. ​സ​ന്തോ​ഷ്കു​മാ​ർ, എ.​എ​ൻ. പ്ര​ഭാ​ക​ര​ൻ, ജ​സ്റ്റി​ൻ ബേ​ബി, ആ​ലി തി​രു​വാ​ൾ, കെ.​പി. ഷി​ജു, സി.​യു. ഏ​ല​മ്മ, ഇ.​ജെ. ബാ​ബു, പി.​ജെ. ആ​ന്‍റ​ണി, സ​ജേ​ഷ് സെ​ബാ​സ്റ്റ്യ​ൻ, ഇ. ​മ​മ്മു​ട്ടി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി. സു​നീ​റി​ന്‍റെ ക​ട്ടൗ​ട്ട്, മു​ഖം​മൂ​ടി തു​ട​ങ്ങി​യ​വ​യു​മാ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ റോ​ഡ്ഷോ​യ്ക്കെ​ത്തി​യ​ത്. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട നി​വ​ധി​പേ​രും റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്തു.