താ​മ​ര​ശേ​രി​യി​ൽ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് വി​ല​ക്ക്
Friday, April 19, 2019 12:25 AM IST
താ​മ​ര​ശേ​രി: പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​ന്ന 21 ന് ​വൈ​കി​ട്ട് താ​മ​ര​ശേ​രി പോ​ലീ​സ് സ​ബ് ഡി​വി​ഷ​ന്‍ പ​രി​ധി​യി​ല്‍ ക​ലാ​ശ​ക്കൊ​ട്ടി​ന് വി​ല​ക്ക്. ദേ​ശീ​യ പാ​ത​യി​ലും പ്ര​ധാ​ന ടൗ​ണു​ക​ളി​ലും വൈ​കി​ട്ട് മൂ​ന്നി​ന് ശേ​ഷം മൈ​ക്ക് ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളും വാ​ഹ​ന ജാ​ഥ​ക​ളും നി​രോ​ധി​ക്കാ​നാ​ണ് താ​മ​ര​ശേ​രി ഡി​വൈഎ​സ്പി പി.​കെ. സു​ധാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന രാ​ഷ്‌ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യ​ത്. ഗ​താ​ഗ​ത​ക്കു​രു​ക്കും സം​ഘ​ര്‍​ഷ​വും ഒ​ഴി​വാ​ക്കാ​നാ​ണ് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​ത്. ദേ​ശീ​യ​പാ​ത​യി​ല്‍ അ​ടി​വാ​രം മു​ത​ല്‍ കൊ​ടു​വ​ള്ളി വ​രെ​യു​ള്ള പ്ര​ധാ​ന ടൗ​ണു​ക​ളി​ല്‍ 21ന് ​വൈ​കി​ട്ട് മൂ​ന്നി​ന് ശേ​ഷം പ്ര​ചാ​ര​ണ​ം അ​നു​വ​ദി​ക്കി​ല്ല. ഉ​ള്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണ​ത്തി​ന് വി​ല​ക്കി​ല്ല. എ​ന്നാ​ല്‍ സം​ഘം ചേ​ര്‍​ന്നു​ള്ള പ്ര​ചാ​ര​ണ​ം‍ ഒ​ഴി​വാ​ക്ക​ണം.
നി​യ​മം ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും ഡി​വൈ​എ​സ്പി അ​റി​യി​ച്ചു.