പു​ഴ​യി​ൽ മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി; വി​ഷം ക​ല​ർ​ന്ന​താ​യി സം​ശ​യം
Friday, April 19, 2019 12:26 AM IST
എ​ട​ക്ക​ര: എ​ട​ക്ക​ര പാ​ല​ത്തി​നു സ​മീ​പം ക​ല​ക്ക​ൻ​പു​ഴ​യി​ൽ മ​ത്സ്യ​ങ്ങ​ൾ ച​ത്തു പൊ​ങ്ങി. പു​ഴ​യി​ൽ വി​ഷം ക​ല​ർ​ന്ന​താ​യി സം​ശ​യം. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തു​മ​ണി​യോ​ടെ​യാ​ണ് മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. ടൗ​ണി​ലെ ഡ്രെയ്നേ​ജി​ൽ നി​ന്നു​ള്ള വെ​ള്ളം പു​ഴ​യി​ൽ പ​തി​ക്കു​ന്ന 50മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് ചെ​റു​തും വ​ലു​തു​മാ​യ മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി​യ​ത്.
ജി​ല്ലാ ഫി​ഷ​റീ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​ടി അ​ഹ​മ്മ​ദ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. മ​ഴ പെ​യ്ത​തി​നെ​ത്തു​ട​ർ​ന്നു ഡ്രെയ്നേ​ജി​ൽ നി​ന്നു പു​ഴ​യി​ലേ​ക്കു ഒ​ഴു​കി​യെ​ത്തി​യ വെ​ള്ള​ത്തി​ൽ വി​ഷം ക​ല​ർ​ന്നാ​താ​യി ഇ​ദ്ദേ​ഹം സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. വി​ഷ​യം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യാ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ സ​മ​യം ഡ്രൈ​നേ​ജി​ലേ​ക്കു വെ​ള്ളം ഒ​ഴു​ക്കു​ന്ന​തു ത​ട​യാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നു നാ​ട്ടു​കാ​ർ അ​വ​ശ്യ​പ്പെ​ട്ടു.