കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്
Friday, April 19, 2019 12:26 AM IST
മാ​ന​ന്ത​വാ​ടി: മൈ​സൂ​ർ റോ​ഡി​ൽ ചെ​റ്റ​പ്പാ​ല​ത്തി​ന് സ​മീ​പം കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
എ​ട​വ​ക പ​ന്നി​ച്ചാ​ൽ ച​തു​പ്പേ​രി സി​യാ​ദ് (39), അ​ന്പ​ല​വ​യ​ൽ പൂ​ണേ​ലി ജെ​യ്സ​ണ്‍ (45) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​രു​വ​ർ​ക്കും കാ​ലി​നാ​ണ് പ​രു​ക്ക്. സാ​ര​മാ​യി പ​രി​ക്കേ​റ്റ സി​യാ​ദി​നെ മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മാ​ന​ന്ത​വാ​ടി ഭാ​ഗ​ത്തു​നി​ന്നും ചെ​റ്റ​പ്പാ​ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കി​ൽ എ​തി​രെ വ​ന്ന ക​ർ​ണ്ണാ​ട ര​ജി​സ്ട്രേ​ഷ​ൻ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ ഇ​രു​വ​രും മാ​ന​ന്ത​വാ​ടി​യി​ൽ ഒ​രു പ​ച്ച​ക്ക​റി​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​രാ​ണ്.