കാ​ട്ടു​പ​ന്നി​ക​ളെ കൊ​ന്നു വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​യ കേ​സി​ൽ നാ​ലു പേ​ർ പി​ടി​യി​ൽ
Sunday, April 21, 2019 2:08 AM IST
മേ​പ്പാ​ടി: കോ​ട്ട​പ്പ​ടി വി​ല്ലേ​ജി​ലെ നെ​ടു​ന്പാ​ല​യി​ൽ വാ​ഴ​ത്തോ​പ്പി​ൽ കേ​ബി​ൾ ഉ​പ​യോ​ഗി​ച്ച് വൈ​ദ്യു​താ​ഘാ​ത​മേ​ൽ​പ്പി​ച്ചു കൊ​ന്ന ര​ണ്ടു കാ​ട്ടു​പ​ന്നി​ക​ളു​ടെ ജ​ഡം ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തു​ന്ന​തി​നി​ടെ നാ​ലം​ഗ സം​ഘം വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യി. ചെ​ന്പോ​ത്ത​റ പു​ത്ത​ൻ​പു​ര​യി​ൽ അ​ബ്ദു​ൽ റ​ഹിം(35), പ​ള്ളി​യാ​ലി​ൽ റ​ഫീ​ഖ്(39), പു​ത്ത​ൻ​വീ​ട് വി​ൻ​സ​ന്‍റ്(42), മേ​പ്പാ​ടി മാ​സി​ൽ എ​സ്. ജ​യ​കു​മാ​ർ(44) എ​ന്നി​വ​രെ​യാ​ണ് മേ​പ്പാ​ടി റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​ബാ​ബു​രാ​ജും സം​ഘ​വും ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റു ചെ​യ്ത​ത്.
ഓ​ട്ടോ​റി​ക്ഷ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​പി. അ​ഭി​ലാ​ഷ്, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ പി. ​ഗി​രീ​ഷ്, കെ.​ആ​ർ. വി​ജ​യ​നാ​ഥ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​സി. ബാ​ബു, പി.​എ​സ്. അ​ജീ​ഷ്, പി. ​സു​നി​ൽ​കു​മാ​ർ, എം.​എ. ര​ഞ്ജി​ത് എ​ന്നി​വ​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. സ്ഥി​ര​മാ​യി വ​ന്യ​മൃ​ഗ​ങ്ങ​ളെ കൊ​ന്ന് മാം​സം വി​ൽ​ക്കു​ന്ന​വ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്നു റേ​ഞ്ച് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.