112 കാ​മ​റ​ക്ക​ണ്ണു​ക​ൾ​ക്കു​ള്ളി​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ
Sunday, April 21, 2019 2:08 AM IST
ഗൂ​ഡ​ല്ലൂ​ർ: 112 കാ​മ​റ​ക്ക​ണ്ണു​ക​ൾ​ക്കു​ള്ളി​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ. ഉൗ​ട്ടി ഗ​വ. പോ​ളി ടെ​ക്നി​ക് കോ​ള​ജി​ലാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.
ഉൗ​ട്ടി, കു​ന്നൂ​ർ, ഗൂ​ഡ​ല്ലൂ​ർ, അ​വി​നാ​ശി, മേ​ട്ടു​പാ​ള​യം, ഭ​വാ​നി സാ​ഗ​ർ തു​ട​ങ്ങി​യ ആ​റ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന നീ​ല​ഗി​രി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ 1933 വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളാ​ണ് ഇ​വി​ടെ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. അ​തീ​വ സു​ര​ക്ഷ​യാ​ണ് ഇ​വി​ടെ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 74 പോ​ലീ​സു​കാ​രെ​യാ​ണ് സു​ര​ക്ഷ​ക്കാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.
നാ​ല് ഗോ​പു​ര​ങ്ങ​ൾ ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പോ​ളി ടെ​ക്നി​ക് കോ​ള​ജി​ന്‍റെ പ​രി​സ​രം ക്യാ​മ​റ ക​ണ്ണു​ക​ൾ​ക്ക് ന​ടു​വി​ലാ​ണ്. ഒ​രു ഡി​വൈ​എ​സ്പി, ര​ണ്ട് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, ആ​റ് എ​സ്ഐ​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​യു​ധ​രാ​യ പോ​ലീ​സു​കാ​രാ​ണ് കാ​വ​ൽ നി​ൽ​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട് പോ​ലീ​സി​നെ കൂ​ടാ​തെ കേ​ന്ദ്ര അ​ർ​ധ സേ​നാ​വി​ഭാ​ഗ​വും കാ​വ​ൽ നി​ൽ​ക്കു​ന്നു​ണ്ട്. മെ​യ് 23നാ​ണ് വോ​ട്ടെ​ണ്ണ​ൽ.