തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ റോ​ഡ് ഷോ: ​ര​ണ്ടി​ട​ത്തു സം​ഘ​ർ​ഷം
Sunday, April 21, 2019 2:10 AM IST
കാ​ളി​കാ​വ്: മ​ല​യോ​ര​ത്തെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ ആ​വേ​ശം കൊ​ള്ളി​ച്ച് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ റോ​ഡ് ഷോ.​റോ​ഡ് ഷോ​ക്കി​ടെ ചോ​ക്കാ​ട് സം​ഘ​ർ​ഷ​വും. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം​നാ​ലു മ​ണി​ക്ക് ചോ​ക്കാ​ടി​ൽ നി​ന്നാ​രം​ഭി​ച്ച റോ​ഡ്ഷോ നി​ര​വ​ധി
വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ വ​ണ്ടു​രി​ൽ സ​മാ​പി​ച്ചു. ക​ല്ലാ​മൂ​ല​യി​ൽ യു​ഡി​വൈ​എ​ഫ് റോ​ഡ് ഷോ​യു​ടെ ഭാ​ഗ​മാ​യി യോ​ഗം ന​ട​ക്കു​ന്ന​തി​നി​ടെ സം​സ്ഥാ​ന പാ​ത വ​ഴി തു​ഷാ​റി​ന്‍റെ റോ​ഡ് ഷോ ​ക​ട​ന്ന് പോ​യി. ഇ​തി​നി​ട​യി​ലാ​ണ് അ​ൽ​പ്പ​നേ​രം സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. എ​ഐ​സി​സി സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​ക്ക് പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ എ.​പി.​അ​നി​ൽ കു​മാ​ർ പ്ര​സം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് റോ​ഡ് ഷോ ​എ​ത്തി​യ​ത്. ഇ​തി​നി​ട​യി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്ത​വ​രെ കൂ​വി വി​ളി​ച്ച​താ​യി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു.
തോ​ൽ​വി ഭ​യ​ന്ന യു​ഡി​എ​ഫ് ആ​ക്ര​മ​ണ​മ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്ന് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി കാ​ളി​കാ​വ് ജ​ങ്ഷ​നി​ലെ എ​ൻ​ഡി​എ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ ആ​രോ​പി​ച്ചു. കേ​ന്ദ്ര​ത്തി​ൽ ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​ണ്ടാ​കു​മെ​ന്ന​തി​ൽ ഒ​രു സം​ശ​യ​വും വേ​ണ്ട​ന്നും തു​ഷാ​ർ പ​റ​ഞ്ഞു. സു​നി​ൽ കോ​ട്ട​യി​ൽ, കെ.​ടി.​ദാ​സ​ൻ, എം.​ടി.​സു​ധീ​ഷ്, സി.​പി.​അ​റു​മു​ഖ​ൻ, സി.​കെ. കു​ഞ്ഞി​മു​ഹ​മ്മ​ദ്, എം.​ടി.​പ​ര​മേ​ശ്വ​ര​ൻ, അ​റ​ക്ക​ൽ മു​കു​ന്ദ​ൻ നേ​തൃ​ത്വം ന​ൽ​കി.

വാ​ഹ​നം ത​ട​ഞ്ഞ​തി​ന് കേസുകളെടുത്തു

കാ​ളി​കാ​വ്; എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞ​തി​നും റോ​ഡ് ഷോ​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന റാ​ലി​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നും കാ​ളി​കാ​വ് പോ​ലീ​സ് ര​ണ്ട് കേ​സു​ക​ളെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച ക​ല്ലാ​മൂ​ല​യി​ൽ വ​ച്ച് വാ​ഹ​നം ത​ട​ഞ്ഞ​തി​ന് ക​ണ്ടാ​ല​റി​യാ​വു​ന്ന 15 ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യാ​ണ് ആ​ദ്യ​കേ​സ്. എ​ൻ​ഡി​എ പ്ര​ച​ര​ണ ജാ​ഥ​യ്ക്ക് എ​തി​രെ പൂ​ങ്ങോ​ട് വെ​ച്ച് ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ടു പേ​ർ​ക്കെ​തി​രെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന 13 പേ​ർ​ക്കെ​തി​രെ​യു​മാ​ണ് ര​ണ്ടാ​മ​ത്തെ കേ​സ്. ജാ​തി​പ്പേ​ര് വി​ളി​ച്ച് ആ​ക്ഷേ​പി​ച്ചു എ​ന്ന​തി​ൽ എ​സ്സി​എ​സ്ടി വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഇ​ല്ലാ​തി​രി​ക്കാ​ൻ കാ​ളി​കാ​വ് പോ​ലീ​സ് പൂ​ങ്ങോ​ട് പ്ര​ദേ​ശ​ത്ത് ക​ന​ത്ത മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.