ബോ​ധ​വ​ത്ക​ര​ണ വീ​ഡി​യോ പു​റ​ത്തി​റ​ക്കി
Sunday, April 21, 2019 2:12 AM IST
ക​ൽ​പ്പ​റ്റ: സി​സ്റ്റ​മാ​റ്റി​ക് വോ​ട്ടേ​ഴ്സ് എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ല​ക്ട​റ​ൽ പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ (സ്വീ​പ്) ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ ബോ​ധ​വ​ത്ക​ര​ണ വീ​ഡി​യോ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ പ്ര​കാ​ശ​നം ചെ​യ്തു. വോ​ട്ടിം​ഗ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് എ​ങ്ങ​നെ വോ​ട്ട് ചെ​യ്യാ​മെ​ന്ന​തു സം​ബ​ന്ധി​ച്ച മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും മൂ​ന്നു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ലു​ണ്ട്.
ആ​ദി​വാ​സി മേ​ഖ​ല​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കി എ​ല്ലാ സ്ഥ​ല​ങ്ങ​ലി​ലും വീ​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ക്കും. എ​സ്ക​ഐം​ജെ സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ത​യാ​റാ​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ ഗാ​നം ജി​ല്ലാ വ​ര​ണാ​ധി​കാ​രി തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ബ്സ​ർ​വ​ർ​മാ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. ജ​ന​റ​ൽ ഒ​ബ്സ​ർ​വ​ർ ബോ​ബി വൈ​കോം, എ​ക്സ്പെ​ൻ​ഡി​ച്ച​ർ ഒ​ബ്സ​ർ​വ​ർ ആ​ന​ന്ദ്കു​മാ​ർ, സ​ബ് ക​ള​ക്ട​ർ എ​ൻ​എ​സ്കെ ഉ​മേ​ഷ്, എ​ഡി​എം കെ. ​അ​ജീ​ഷ്, സ്വീ​പ് നോ​ഡ​ൽ ഓ​ഫീ​സ​ർ എ​ൻ.​ഐ. ഷാ​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.