ആ​വേ​ശം വി​ത​റി കൊ​ട്ടി​ക്ക​ലാ​ശം
Monday, April 22, 2019 12:11 AM IST
ക​ൽ​പ്പ​റ്റ: തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശം വാ​നോ​ളം ഉ​യ​ർ​ത്തി കൊ​ട്ടി​ക്ക​ലാ​ശം അ​വ​സാ​നി​ച്ചു. രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ ശ​ക്തി വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ന്ന പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ൾ. വൈ​കു​ന്നേ​രം നാ​ലോ​ടെ ത​ന്നെ വി​വി​ധ സം​ഘ​ങ്ങ​ളാ​യി ക​ൽ​പ്പ​റ്റ ടൗ​ണി​ൽ ബൈ​ക്കു​ക​ളി​ൽ കൊ​ടി​ക​ളു​മാ​യി പ്ര​വ​ർ​ത്ത​ക​ർ സ​ഞ്ച​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. 4.30 ഓ​ടെ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​ർ വാ​ദ്യ​മേ​ള​ങ്ങ​ളും കൂ​റ്റ​ൻ ബാ​ന​റു​ക​ളും കൊ​ടി​ക​ളു​മാ​യി പാ​ർ​ട്ടി​ക​ൾ​ക്ക് പോ​ലീ​സ് മു​ൻ​നി​ശ്ച​യി​ച്ച സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ചു.

എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ശ്ച​യി​ച്ച ക​ൽ​പ്പ​റ്റ പ​ഴ​യ ബ​സ‌്സ്റ്റാ​ൻ​ഡി​ന് സ്ഥ​ല​ത്തു​കൂ​ടി എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ക​ട​ന്നു​പോ​കാ​ൻ ശ്ര​മി​ച്ച​ത് വാ​ക്ക് ത​ർ​ക്ക​ത്തി​ന് വ​ഴി​തെ​ളി​ച്ചെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​ർ സം​യ​മ​നം പാ​ലി​ച്ച​തി​നാ​ൽ സം​ഘ​ർ​ഷം ഒ​ഴി​വാ​യി.

എ​ന്നാ​ൽ ജി​ല്ല​യി​ലെ ക​ന്പ​ള​ക്കാ​ട്, ത​രു​വ​ണ, ത​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചെ​റി​യ തോ​തി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. ത​രു​വ​ണ ടൗ​ണി​ൽ ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ യു​ഡി​എ​ഫ്-​എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യു​മു​ണ്ടാ​യി. ത​ല​പ്പു​ഴ​യി​ൽ എ​ൽ​ഡി​എ​ഫ്- യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ലാ​ത്തി വീ​ശി. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ന്പ​ള​ക്കാ​ടും നേ​രി​യ​തോ​തി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

യു​ഡി​എ​ഫി​ന്‍റെ​യും എ​ൻ​ഡി​എ​യു​ടെ​യും കൊ​ട്ടി​ക്ക​ലാ​ശം പ​ഴ​യ ബ​സ‌‌്സ്്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും എ​ൽ​ഡി​എ​ഫ് ന്േ‍​റ​ത് ചു​ങ്ക​ത്തു​മാ​യി​രു​ന്നു. നൂ​റ്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ പ​ങ്കെ​ടു​ത്തു. നൂ​റ് ക​ണ​ക്കി​ന് ജ​ന​ങ്ങ​ളും കൊ​ട്ടി​ക്ക​ലാ​ശം വീ​ക്ഷി​ക്കു​ന്ന​തി​നാ​യി​ൽ ക​ൽ​പ്പ​റ്റ​യി​ൽ എ​ത്തി​യി​രു​ന്നു. വൈ​കു​ന്നേ​രം അ​റി​ന് പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന് സ​മാ​പ​ന​മാ​യി. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നാ​യി പോ​ലീ​സി​നെ കൂ​ടാ​തെ കേ​ന്ദ്ര​സേ​ന​യും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

ത​രു​വ​ണ​യി​ൽ സം​ഘ​ർ​ഷം

വെ​ള്ള​മു​ണ്ട: ത​രു​വ​ണ ടൗ​ണി​ൽ ക​ലാ​ശ​ക്കൊ​ട്ടി​നി​ടെ യു​ഡി​എ​ഫ്-​എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​വും കൈ​യ്യാ​ങ്ക​ളി​യു​മു​ണ്ടാ​യി. വെ​ള്ള​മു​ണ്ട പോ​ലീ​സ് ഇ​രു മു​ന്ന​ണി നേ​താ​ക്ക​ളെ​യും വി​ളി​ച്ച് ചേ​ർ​ത്തു​ണ്ടാ​ക്കി​യ വ്യ​വ​സ്ഥ​ക്ക് വി​ഭി​ന്ന​മാ​യി എ​ൽ​ഡി​എ​ഫ് ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ൽ ത​ന്നെ ടൗ​ണി​ൽ ത​ങ്ങ​ൾ​ക്ക​നു​വ​ദി​ച്ച സ്ഥ​ല​ത്ത് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത് പ്ര​ച​ര​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വാ​ക്കേ​റ്റം ആ​രം​ഭി​ച്ച​ത്. വെ​ള്ള​മു​ണ്ട പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചി​ട്ടും പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​ല്ലെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. എ​ന്നാ​ൽ ത​ങ്ങ​ളു​മാ​യി പോ​ലീ​സ് ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.

ഇ​തി​നി​ടെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ചി​ല​ർ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യും അ​മി​ത ശ​ബ്ദ​ത്തി​ലും ത​രു​വ​ണ​യി​ൽ ന​ട​ക്കു​ന്ന കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന്‍റെ വീ​ഡി​യോ സി ​വി​ജി​ൽ ആ​പ്പ് വ​ഴി തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ണ സം​ഘ​ത്തെ അ​റി​യി​ക്കു​ക​യും മൂ​ന്ന് മ​ണി​യോ​ടെ സം​ഘം സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​ങ്ങ​ൾ പ​ടി​ഞ്ഞാ​റ​ത്ത​റ റോ​ഡി​ലെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ പ​ല ത​വ​ണ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യി. പ​ടി​ഞ്ഞാ​റ​ത്ത​റ റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​വും ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. സ്ഥ​ല​ത്തെ​ത്തി​യ സ​ബ് ക​ള​ക്ട​ർ ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​മാ​യി സം​സാ​രി​ച്ച ശേ​ഷം വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ട്ടി​ക്ക​ലാ​ശം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും സ്ഥ​ല​ത്ത് കൂ​ടു​ത​ൽ സു​ര​ക്ഷാ സേ​ന​യെ നി​യോ​ഗി​ക്കു​ക​യും ചെ​യ്തു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കൊ​ട്ടി​ക്ക​ലാ​ശം ക​ഴി​ഞ്ഞു. നാ​ളെ ബൂ​ത്തി​ലേ​ക്ക്. ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യി ന​ട​ന്നു​വ​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ സ​മാ​പ​നം കു​റി​ച്ചു. ഇ​ന്ന് പ്ര​വ​ർ​ത്ത​ക​ർ നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും വോ​ട്ട് ഉ​റ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന വ​ട്ട അ​ട​വു​ക​ളു​മാ​യി വോ​ട്ട​ർ​മാ​രു​ടെ സ​മീ​പം നി​ല​യു​റ​പ്പി​ക്കും.

രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ​ല്ലാം അ​വ​രു​ടെ ശ​ക്തി വി​ളി​ച്ച​റി​യി​ച്ചു​കൊ​ണ്ടു​ള്ള പ​ടു​കൂ​റ്റ​ൻ പ്ര​ക​ട​ന​ങ്ങ​ളു​മാ​യാ​ണ് കൊ​ട്ടി​ക​ലാ​ശം ന​ട​ത്തി​യ​ത്. യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യു​മാ​ണ് പ്ര​ധാ​ന​മാ​യും അ​വ​ര​വ​രു​ടെ ശ​ക്തി വി​ളി​ച്ച​റി​യി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ക​ട​ന​ത്തോ​ടെ കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്തി​യ​ത്.

എ​ൻ​ഡി​എ യു​ടെ കൊ​ട്ടി​ക്ക​ലാ​ശം ഉ​ച്ച​ക്ക് കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റോ​ഡ് ഷോ​യോ​ടെ സ​മാ​പി​ച്ചു. യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫു​മാ​ണ് വൈ​കു​ന്നേ​രം ശ​ക്തി പ്ര​ക​ട​ന​ത്തോ​ടെ കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്തി​യ​ത്.

പ​ര​സ്യ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും ജാ​ഥ​ക​ൾ​ക്കും ക​ർ​ശ​ന​മാ​യ നി​ബ​ന്ധ​ന​യും നി​യ​ന്ത്ര​ണ​വും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന്‍റെ പേ​രി​ലു​ള്ള അ​നാ​വ​ശ്യ കൊ​ലാ​ഹ​ല​ങ്ങ​ൾ​ക്ക് ഒ​രു പ​രി​ധി​വ​രെ ക​ടി​ഞ്ഞാ​ണ് വീ​ണു.

മാ​ത്ര​മ​ല്ല രാ​ഷ്‌ട്രീയ പാ​ർ​ട്ടി​ക്കാ​ർ മു​ഖാ​മു​ഖം ഏ​റ്റു​മു​ട്ടു​ന്ന രീ​തി​യി​ലു​ള്ള പ്ര​ക​ട​ന​ത്തി​നും പോ​ലീ​സ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

ഓ​രോ പാ​ർ​ട്ടി​ക​ൾ​ക്കും പ്ര​ചാ​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ന് വി​ത്യ​സ്ഥ സ്ഥ​ല​ങ്ങ​ൾ നി​ശ്ച​യി​ക്കു​ക​യും ഈ ​സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സ് പ്ര​ത്യേ​കം പി​ക്ക​റ്റ് ഏ​ർ​പ്പ​ടു​ത്തു​ക​യും ചെ​യ്തു. ലോ​ക്ക​ൽ പോ​ലീ​സി​ന് പു​റ​മെ കേ​ന്ദ്ര സേ​ന​യും​ത​ണ്ട​ർ ബോ​ൾ​ട്ടും കൊ​ട്ടി​ക​ലാ​ശം അ​തി​രു​ക​ട​ക്കാ​തി​രി​ക്കാ​ൻ ഇ​ന്ന​ലെ രം​ഗ​ത്തി​റ​ങ്ങി.

വൈ​കു​ന്നേ​രം ആ​റി​ന് ത​ന്നെ രാ​ഷ്‌ട്രീയ പാ​ർ​ട്ടി​ക​ളെ​ല്ലാം പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ച്ചു.
എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ചു​ങ്ക​ത്തും യു​ഡി​എ​ഫി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശം ഗാ​ന്ധി​ജം​ഗ്ഷ​ൻ വ​ണ്‍​വേ റോ​ഡി​ലേ​ക്ക് തി​രി​യു​ന്നി​ട​ത്തു​മാ​ണ് സ​മാ​പി​ച്ച​ത്. പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ വോ​ട്ട​ർ​മാ​രെ സ്വാ​ധീ​ന വ​ല​യ​ത്തി​ലാ​ക്കാ​ൻ തി​രി​ച്ചു​ക​ഴി​ഞ്ഞു. സ്വാ​ത​ന്ത്ര​മാ​യി വോ​ട്ട് ചെ​യ്യാ​ൻ ക​മ്മീ​ഷ​ൻ എ​ല്ലാ​വി​ധ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും അ​വ​ര​വ​ർ​ക്ക് സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​ക​ൾ അ​വ​ര​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി ക​ഴി​ഞ്ഞു. മു​ന്ന​ണി​ക​ൾ ത​മ്മി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് പ​ര​സ്പ​രം ആ​രോ​പ​ണ​ങ്ങ​ളും ഉ​ന്ന​യി​ച്ചു വ​രു​ന്നു.