വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഇ​ഫ​ക്ട് ഇ​ല്ല: സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ
Monday, April 22, 2019 12:11 AM IST
ക​ൽ​പ്പ​റ്റ: ചി​ല മാ​ധ്യ​മ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് പോ​ലെ വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഇ​ഫ​ക്ട് ഇ​ല്ലെ​ന്നും ഇ​ത്ത​വ​ണ​ത്തെ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യം ഉ​റ​പ്പി​ച്ചെ​ന്നും സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
എ​ൽ​ഡി​എ​ഫ് ന​ല്ല ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. ക​ർ​ഷ​ക​രും ആ​ദി​വാ​സി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ന്യൂ​ന​പ​ക്ഷ​വും തി​ങ്ങി​പ്പാ​ർ​ക്കു​ന്ന സ്ഥ​ല​മാ​ണ് വ​യ​നാ​ട്. ന്യൂ​ന​പ​ക്ഷ​ത്തെ സം​ര​ക്ഷി​ക്കു​മെ​ന്ന് പ​റ​യു​ന്ന കോ​ണ്‍​ഗ്ര​സി​ലെ നേ​താ​ക്ക​ളൊ​ന്നാ​കെ ബി​ജെ​പി​യി​ലേ​ക്ക് പോ​കു​ന്ന കാ​ഴ്ച​യാ​ണ് കാണുന്നത്.
ഇ​വ​ർ​ക്കെ​ങ്ങ​നെ​യാ​ണ് ന്യൂ​ന​പ​ക്ഷ​ത്തെ സം​ര​ക്ഷി​ക്കു​വാ​ൻ ക​ഴി​യു​ക​യെ​ന്നും ഇ​ട​തു പ​ക്ഷ​ത്തി​നാ​ണ് മ​തേ​ത​ര​ത്വം കാ​ത്ത് സൂ​ക്ഷി​ക്കാ​നാ​വു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
വ​യ​നാ​ട്ടി​ലെ കാ​ർ​ഷി​ക പ്ര​ശ്ന​ത്തി​ന് കാ​ര​ണം ആ​സി​യാ​ൻ ക​രാ​റാ​ണ്. ഈ ​വി​ഷ​യം വോ​ട്ട​ർ​മാ​ർ ന​ന്നാ​യി ച​ർ​ച്ച ചെ​യ്തി​ട്ടു​ണ്ട്. ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ നി​ന്ന് അ​നു​കൂ​ല​മാ​യ സ​മീ​പ​ന​മു​ണ്ടാ​കും.
യു​ഡി​എ​ഫ് സ​ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ക്ര​മാ​തീ​ത​മാ​യ ചെ​ല​വ് ന​ട​ന്നി​ട്ടു​ണ്ട്. 70 ല​ക്ഷം വ​രെ​യാ​ണ് പ​ര​മാ​വ​ധി ചെ​ല​വ് ചെ​യ്യാ​വു​ന്ന​ത്. എ​ന്നാ​ൽ ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര​ക​ൾ​ക്കും ആ​ഡം​ബ​ര താ​മ​സ​ങ്ങ​ൾ​ക്കും വ​ലി​യ ചെ​ല​വാ​ണു​ണ്ടാ​യ​ത്.
ഇ​വ​യൊ​ന്നും ക​ണ​ക്കി​ൽ പെ​ടു​ത്തി​യി​ട്ടി​ല്ല. രാ​ഹു​ൽ അ​മേ​ഠി​യി​ലും വ​യ​നാ​ട്ടി​ലും ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ൾ ത​മ്മി​ൽ സാ​ര​മാ​യ വ്യ​ത്യാ​സ​മു​ണ്ട്. ഈ ​ര​ണ്ട് കാ​ര്യ​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.