വ​യ​നാ​ട്ടി​ൽ ഇ​ട​തു ത​രം​ഗം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ
Monday, April 22, 2019 12:11 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ അ​ല​യ​ടി​ക്കു​ന്ന​തു ഇ​ട​തു​ത​രം​ഗ​മാ​ണെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ഗാ​ന്ധി പാ​ർ​ക്കി​ൽ എ​ൽ​ഡി​എ​ഫ് പൊ​തു​യോ​ഗം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഹെ​ലി​കോ​പ്ട​റി​ൽ പ​റ​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​ക്കു വ​യ​നാ​ടി​ന്‍റെ മ​ന​സ് കീ​ഴ​ട​ക്കാ​നാ​കി​ല്ല. മ​ണ്ഡ​ല​ത്തി​ൽ ഇ​ട​തു സ്ഥാ​നാ​ർ​ഥി പി.​പി. സു​നീ​റി​ന്‍റെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്. അ​ഭു​ത​പൂ​ർ​വ​ക​മാ​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. രാ​ഹു​ൽ തോ​ൽ​ക്കു​ന്ന​തു ലോ​ക​മ​റി​യു​ന്ന വാ​ർ​ത്ത​യാ​കു​ന്ന ച​രി​ത്ര​നി​മി​ഷം വ​യ​നാ​ട്ടു​കാ​ർ സൃ​ഷ്ടി​ക്കും.
ബി​ജെ​പി​യെ നേ​രി​ടാ​ൻ ഇ​ട​തു​പ​ക്ഷം ഉ​ൾ​പ്പെ​ടു​ന്ന മ​തേ​ത​ര സ​ഖ്യ​ത്തി​നേ ക​ഴി​യൂ. ഈ ​യാ​ഥാ​ർ​ഥ്യം ഉ​ൾ​ക്കൊ​ണ്ട് ജ​നം സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​വി. സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി കെ.​കെ. ശൈ​ല​ജ, സ്ഥാ​നാ​ർ​ഥി പി.​പി. സു​നീ​ർ, ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ, സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, എം.​വി. ശ്രേ​യാം​സ്കു​മാ​ർ, ഇ.​ജെ. ബാ​ബു, കെ.​വി. മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റോ​ഡ്ഷോ​യ്ക്കു​ശേ​ഷ​മാ​യി​രു​ന്നു പൊ​തു​സ​മ്മേ​ള​നം.