പ​രാ​ജ​യ​ഭീ​തി​യി​ൽ സി​പി​എം അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്നു: സി. ​അ​ബ്ദു​ൾ അ​ഷ​റ​ഫ്
Tuesday, April 23, 2019 12:20 AM IST
മാ​ന​ന്ത​വാ​ടി: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ത്ഥി​ത്വ​ത്തോ​ടെ പ​രാ​ജ​യ​ഭീ​തി പൂ​ണ്ട സി​പി​എം മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ൽ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സി. ​അ​ബ്ദു​ൾ അ​ഷ​റ​ഫ് ആ​രോ​പി​ച്ചു. ക​ലാ​ശ​ക്കൊ​ട്ട​ിന്‍റെ ദി​വ​സം ത​ല​പ്പു​ഴ, ത​രു​വ​ണ, എ​ട്ടേ​നാ​ല് എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​ഭ​വി​ച്ച​ത് ഉ​ദാ​ഹ​ര​ണ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​വും ഇ​തി​ന് സാ​ധ്യ​ത ഉ​ണ്ട്.

അ​തി​ന്‍റെ ഭാ​ഗ​മാ​ണ് ഉ​ച്ച​യ്ക്ക് മു​ന്പേ പ്ര​വ​ർ​ത്ത​ക​ർ വോ​ട്ടു ചെ​യ്യ​ണ​മെ​ന്ന എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ ആ​ഹ്വാ​നം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ പോ​ലും നോ​ക്കു​കു​ത്തി​യാ​ക്കി സി​പി​എം പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് അ​ക്ര​മം ന​ട​ത്തു​ക​യാ​ണ്. പ്ര​കോ​പ​ന​മി​ല്ലാ​തെ​യാ​ണ് ത​ല​പ്പു​ഴ​യി​ൽ പ്രാ​യം ചെ​ന്ന പ്ര​വ​ർ​ത്ത​ക​രെ​പ്പോ​ലും പോ​ലീ​സ് ലാ​ത്തി​ചാ​ർ​ജ് ചെ​യ്ത​ത്.

പോ​ലീ​സ് ഈ ​സ​മീ​പ​നം തു​ട​ർ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കും. എ​ന്നി​ട്ടും നീ​തി കി​ട്ടു​ന്നി​ല്ലെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കാ​നും യു​ഡി​എ​ഫ് മ​ടി​ക്കി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം സി​പി​എം അ​ക്ര​മ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചാ​ലും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​ത്മ​സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ത്ഥി​ച്ചു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മു​ൻ കെ​പി​സി​സി അം​ഗം പി. ​ച​ന്ദ്ര​നും പ​ങ്കെ​ടു​ത്തു.