മാ​ലി​ന്യ​പ​രി​പാ​ല​നം: കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​ന​വു​മാ​യി ’പെ​ൻ​സി​ൽ’ ക്യാ​ന്പ്
Tuesday, April 23, 2019 12:22 AM IST
ക​ൽ​പ്പ​റ്റ: പ​രി​സ​ര​ശു​ചി​ത്വ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ന് തയാ​റാ​കാ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും രം​ഗ​ത്ത്. ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി സ​മ​ഗ്ര ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ മാ​ലി​ന്യ സം​സ്ക​ര​ണ ഉ​പാ​ധി​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നും മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് സൂ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം പു​തു​ത​ല​മു​റ​യെ ബോ​ധ്യ​പ്പെ​ടു​ത്താ​നു​മാ​ണ് അ​ടു​ത്ത മാ​സം ’പെ​ൻ​സി​ൽ’ എ​ന്ന പേ​രി​ൽ അ​വ​ധി​ക്കാ​ല ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഹ​രി​ത​കേ​ര​ളം മി​ഷ​ൻ, കി​ല, കു​ടും​ബ​ശ്രീ, ആ​രോ​ഗ്യ​വ​കു​പ്പ്, ശു​ചി​ത്വ മി​ഷ​ൻ എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​രു വാ​ർ​ഡി​ലെ ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ കു​ടും​ബ​ശ്രീ ബാ​ല​സ​ഭ മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്ത​ണം.

ര​ണ്ടു ദി​വ​സ​ത്തെ ക്യാ​ന്പി​ൽ പാ​ഴ്‌വസ്തു​ക്ക​ളി​ൽ നി​ന്ന് കൗ​തു​ക വ​സ്തു​ക്ക​ൾ ഉ​ണ്ടാ​ക്ക​ൽ, മാ​ലി​ന്യ സം​സ് ക​ര​ണ ഉ​പാ​ധി​ക​ൾ പ​രി​ച​യ​പ്പെ​ട​ൽ, ഹ​രി​ത നി​യ​മ​ങ്ങ​ൾ മ​ന​സി​ലാ​ക്ക​ൽ, ഫീ​ൽ​ഡ് വി​സി​റ്റ്, ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വീ​ഡി​യോ പ്ര​ദ​ർ​ശ​നം, പ്ര​ദേ​ശ​ത്തെ മാ​ലി​ന്യ പ​രി​പാ​ല​ന അ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള ത​ൽ​സ്ഥി​തി റി​പ്പോ​ർ​ട്ടിം​ഗ്, നി​വേ​ദ​നം ത​യാ​റാ​ക്കി അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റ​ൽ എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ജൈ​വ മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്കാ​നും പു​ന​രു​പ​യോ​ഗി​ക്കാ​നും പു​ന​ചം​ക്ര​മ​ണ​ത്തി​നാ​യി മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് സൂ​ക്ഷി​ക്കു​ന്ന​തി​ൽ ശീ​ല​മു​ണ്ടാ​ക്കാ​നും വ​ലി​ച്ചെ​റി​യ​ൽ സം​സ്കാ​ര​ത്തി​ന് അ​റു​തി​വ​രു​ത്താ​നു​മു​ള്ള ബോ​ധ​വ​ത്്ക​ര​ണ​മാ​ണ് ക്യാ​ന്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ പ​ര​മാ​വ​ധി ഉ​റ​വി​ട​ത്തി​ൽ ത​ന്നെ സം​സ്ക​രി​ക്കാ​നു​ള്ള ഉ​പാ​ധി​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ മ​ന​സി​ലാ​ക്കി വീ​ട്ടി​ലും വി​ദ്യാ​ല​യ​ത്തി​ലും പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്പോ​ൾ പ​രി​സ​ര ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്താം.

ജി​ല്ലാ-​ബ്ലോ​ക്ക് ത​ല​ങ്ങ​ളി​ൽ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​ർ​ക്ക് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി പ​രി​ശീ​ല​നം ന​ൽ​കും. ന​ഗ​ര​സ​ഭ​ക​ളി​ൽ നി​ന്ന് മൂ​ന്നു​പേ​രും ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്ന് ര​ണ്ടു​പേ​ർ വീ​ത​വു​മാ​ണ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​ത്.

ബ്ലോ​ക്ക്ത​ല പ​രി​ശീ​ല​ന​ങ്ങ​ൾ മെ​യ് ര​ണ്ട് മു​ത​ൽ അ​ഞ്ച് വ​രെ അ​താ​ത് ബ്ലോ​ക്കി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കും. വാ​ർ​ഡ്ത​ല ക്യാ​ന്പു​ക​ളി​ൽ 50 കു​ട്ടി​ക​ൾ​ക്കാ​യി പ്ര​വേ​ശ​നം പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക്യാ​ന്പ​യി​നി​ൽ ര​ണ്ടു​ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​നാ​ണ് ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.