ഹോ​ട്ട​ലു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ഭ​ക്ഷ​ണ​ത്തി​ന് പ​ത്ത് ശ​ത​മാ​നം കി​ഴി​വ്
Tuesday, April 23, 2019 12:22 AM IST
ക​ൽ​പ്പ​റ്റ: ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ത്സ​വ​ത്തി​ൽ ഹോ​ട്ട​ലു​ക​ളും റ​സ്‌റ്ററ​ന്‍റു​ക​ളും പ​ങ്കാ​ളി​കാ​വു​ന്നു. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം എ​ല്ലാ ഹോ​ട്ട​ലു​ക​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ഭ​ക്ഷ​ണ​ത്തി​ന് പ​ത്ത് ശ​ത​മാ​നം കി​ഴി​വ് ന​ൽ​കും.

വ​യ​നാ​ട് ജി​ല്ലാ ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്‌റ്ററ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് കി​ഴി​വ്. വി​ശ​ക്കാ​തെ എ​ല്ലാ​വ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ഇ​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ക​ന്നി വോ​ട്ട​ർ​മാ​ർ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ അ​വ​ർ​ക്ക് മാ​ത്രം ഭ​ക്ഷ​ണ​ത്തി​ന് കി​ഴി​വ് ന​ൽ​കാ​നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ച​തെ​ങ്കി​ലും ഹോ​ട്ട​ലി​ൽ എ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും കി​ഴി​വ് ന​ൽ​കാ​ൻ ഹോ​ട്ട​ലു​ട​മ​ക​ൾ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.