പോ​ളിം​ഗ് ബൂ​ത്തി​നു മു​ന്നി​ൽ സ​മ്മ​തി​ദാ​യ​ക​രു​ടെ നീ​ണ്ട​നി​ര
Wednesday, April 24, 2019 12:45 AM IST
ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‌ വ​യ​നാ​ട്ടി​ലെ തോ​ട്ടം-​ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പോ​ളിം​ഗ്. രാ​വി​ലെ ഏ​ഴു​മു​ത​ൽ ത​ന്നെ പോ​ളിം​ഗ് ബൂ​ത്തി​നു മു​ന്നി​ൽ സ​മ്മ​തി​ദാ​യ​ക​രു​ടെ നീ​ണ്ട​നി​ര രൂ​പ​പ്പെ​ട്ടി​രു​ന്നു.

വൈ​കു​ന്നേ​രം ആ​റു​വ​രെ മ​ഴ​യെ അ​വ​ഗ​ണി​ച്ചും ഈ ​നി​ല തു​ട​ർ​ന്നു. തോ​ട്ടം​മേ​ഖ​ല​യാ​യ മേ​പ്പാ​ടി ചു​ളി​ക്ക ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ സ​ജ്ജീ​ക​രി​ച്ച ബൂ​ത്തു​ക​ളി​ൽ രാ​വി​ലെ ഒ​ന്പ​തി​ന് 18.75 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.

മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ അ​ര​ണ​മ​ല കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ൽ നി​ന്നു​ള്ള 103 പേ​ർ​ക്കും മീ​നാ​ക്ഷി എ​സ്റ്റേ​റ്റി​ലെ 165 ത​മി​ഴ് വം​ശ​ജ​ർ​ക്കും ഇ​വി​ടെ​യാ​യി​രു​ന്നു വോ​ട്ട്. വ​ന​ത്തി​നു​ള്ളി​ലെ പ​ര​പ്പ​ൻ​പാ​റ ചോ​ല​നാ​യ്ക്ക കോ​ള​നി​യി​ൽ നി​ന്നു​ള്ള 18 പേ​രും ശേ​ഖ​ര​ൻ​കു​ണ്ട് കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ലെ സ​മ്മ​തി​ദാ​യ​ക​രും വ​ടു​വ​ൻ​ചാ​ൽ ചി​ത്ര​ഗി​രി എ​ൽ​പി സ്കൂ​ളി​ൽ വോ​ട്ട് ചെ​യ്തു.

ചി​ത്ര​ഗി​രി സ്കൂ​ളി​ലെ ബൂ​ത്തു​ക​ളി​ൽ രാ​വി​ലെ 11ന് ​വോ​ട്ടിം​ഗ് ശ​ത​മാ​നം മു​പ്പ​തി​ലെ​ത്തി​യി​രു​ന്നു. വ​ന​ഗ്രാ​മ​മാ​യ കു​റി​ച്യാ​ട് പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ബൂ​ത്തി​ൽ നൂ​റു​ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ്.
ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്. ഭി​ന്ന​ശേ​ഷി​ക്കാ​ർ, വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ പ​ര​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​രെ വോ​ട്ടിം​ഗ് കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു. ബൂ​ത്തു​ക​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ലി​സ്റ്റ് അ​നു​സ​രി​ച്ച് ബി​എ​ൽ​ഒ​മാ​ർ ഫോ​ണി​ൽ നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട ശേ​ഷം സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള വാ​ഹ​ന​ത്തി​ൽ വോ​ട്ടിം​ഗ് കേ​ന്ദ്ര​ത്തി​ലും തി​രി​കെ വീ​ടു​ക​ളി​ലും എ​ത്തി​ച്ചു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ​വി​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ഒ​രു​ക്കി​യി​രു​ന്നു. മാ​തൃ​കാ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ വോ​ട്ട​ർ​മാ​ർ​ക്കാ​യി ഇ​രി​പ്പി​ട​ങ്ങ​ളും കു​ടി​വെ​ള്ള സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി.

പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​തു​മു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രും ‘സ്വീ​പ്’ ബോ​ധ​വ​ത്്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പോ​ളിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. കേ​ന്ദ്ര-​സം​സ്ഥാ​ന സേ​ന​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ​യി​ലാ​യി​രു​ന്നു പോ​ളിം​ഗ്. പ്ര​ശ്ന​ബാ​ധി​ത​മെ​ന്നു ക​ണ്ടെ​ത്തി​യ 72 ബൂ​ത്തു​ക​ളി​ൽ ത്രി​ത​ല സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്.

കുടിയേറ്റ മേഖലയിലും കനത്ത പോളിംഗ്

പുൽ​പ്പ​ള്ളി: പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ അ​പേ​ക്ഷി​ച്ചു ന​ട​ന്ന​തു ക​ന​ത്ത പോ​ളിം​ഗ്. ബൂ​ത്തു​ക​ൾ​ക്കു മു​ന്നി​ൽ രാ​വി​ലെ മു​ത​ൽ ന​ല്ല തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി 44 ബൂ​ത്തു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. യ​ന്ത്ര​ത്ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് പു​ൽ​പ്പ​ള്ളി വി​ജ​യ ഹൈ​സ്കൂ​ളി​ലെ നാ​ൽ​പ്പ​ത്തി​യൊ​ന്നാം ന​ന്പ​ർ ബൂ​ത്തി​ൽ ഒ​രു മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി​യ​ത്. മേ​ഖ​ല​യി​ൽ​നി​ന്നു ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ ജോ​ലി​ക്കു പോ​യ​വ​രി​ൽ പ​ല​രും വോ​ട്ടു​ചെ​യ്യാ​നെ​ത്തി. പാ​ക്കം ഗ​വ.​എ​ൽ​പി സ്കൂ​ളി​ലെ​യും ചേ​കാ​ടി ഗ​വ.​എ​ൽ​പി സ്കൂ​ളി​ലെ​യും ബൂ​ത്തു​ക​ളി​ൽ ക​ന​ത്ത സു​ര​ക്ഷ​യി​ലാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്.