വോ​ട്ട​റെ സ്വാ​ധീ​നി​ച്ച കേ​സി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ
Wednesday, April 24, 2019 12:45 AM IST
അ​ന്പ​ല​വ​യ​ൽ: വോ​ട്ട​റെ സ്വാ​ധീ​നി​ച്ച കേ​സി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ പു​തു​ക്കാ​ട് റോ​യ് ജേ​ക്ക​ബി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ബൂ​ത്തി​നു മു​ന്നി​ൽ വോ​ട്ട​റെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് റോ​യി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
വി​വ​രം അ​റി​ഞ്ഞ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ സ്റ്റേ​ഷ​നി​ലെ​ത്തി.
വോ​ട്ട​റെ റോ​യി സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.