ക​ടു​വ​ കൂ​ട്ടി​ൽ കു​ടു​ങ്ങി
Wednesday, April 24, 2019 12:46 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​ള്ളു​വാ​ടി​യി​ൽ ഭീ​തി പ​ര​ത്തി​യ ക​ടു​വ​യെ കൂ​ട് വച്ച് പി​ടി​കൂ​ടി. വ​നം വാ​ച്ച​റാ​യ ക​രു​ണാ​ക​ര​നെ ആ​ക്ര​മി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തു​വ​ന്നി​രു​ന്നു.
പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ പാ​ർ​ട്ടി നേ​താ​ക്ക​ളും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച ന​ട​ത്തു​ക​യും ക​ടു​വ​യെ കൂ​ട് വച്ച് പി​ടി​കൂ​ടാ​ൻ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം വ​ള്ളു​വാ​ടി പ്ര​ദേ​ശ​ത്ത് ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ൽ കൂ​ട് സ്ഥാ​പി​ച്ചെ​ങ്കി​ലും ക​ടു​വ കു​ടു​ങ്ങി​യി​ല്ല.
എ​ന്നാ​ൽ ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ വ​ള്ളു​വാ​ടി കൊ​ള​ത്തൂ​ർ​കു​ന്ന് എ​ളം​കു​ളം സ​ജി​യു​ടെ കൃ​ഷി​യി​ട​ത്തി​ന് സ​മീ​പം സ്ഥാ​പി​ച്ച കൂ​ട്ടി​ൽ ക​ടു​വ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.
പ്രാ​യം കു​റ​ഞ്ഞ പെ​ണ്‍ ക​ടു​വ​യാ​ണ് കു​ടു​ങ്ങി​യ​ത്. ക​ഴു​ത്തി​ന് സാ​ര​മാ​യ പ​രി​ക്കു​ള്ള​തി​നാ​ൽ ഇ​ര​തേ​ടാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് നാ​ട്ടി​ലി​റ​ങ്ങി​യ​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.