മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​ൻ വോ​ട്ട​ർ​മാ​ർ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി
Wednesday, April 24, 2019 12:46 AM IST
വെ​ള്ള​മു​ണ്ട: സെ​ന്‍റ് ആ​ൻ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ഒ​രു​ക്കി​യ മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​ൻ വോ​ട്ട​ർ​മാ​ർ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ഒ​രു ക​ല്യാ​ണ വീ​ട്ടി​ൽ ക​യ​റി വ​രു​ന്ന പ്ര​തീ​തി​യാ​ണ് ഈ ​പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്ക് ക​യ​റി​വ​രു​ന്ന വോ​ട്ട​ർ​ക്ക് ആ​ദ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്.
കു​ല​ച്ച വാ​ഴ​യും ഇ​ള​നീ​ർ കു​ല​യും കു​രു​ത്തോ​ല തോ​ര​ണ​വു​മാ​ണ് വോ​ട്ട​ർ​മാ​രെ സ്വാ​ഗ​തം ചെ​യ്ത​ത്. പി​ന്നീ​ട് കാ​ണു​ന്ന​ത് വോ​ട്ട​ർ​മാ​രെ വ​ര​വേ​ല്‌​ക്കു​ന്ന കു​തി​ര​ക​ളെ​യാ​ണ്.
പോ​ളിം​ഗ് ബൂ​ത്തി​ന് അ​ടു​ത്തെ​ത്തി​യാ​ൽ വോ​ട്ട​ർ​മാ​ർ​ക്ക് ഇ​രി​ക്കാ​ൻ ക​സേ​ര​ക​ൾ റെ​ഡി. വ​ലി​യ ടി​വി സ്ക്രീ​നി​ൽ ഇ​ഷ്ട​മു​ള്ള പ​രി​പാ​ടി​ക​ളും ആ​സ്വ​ദി​ക്കാം. പി​ന്നീ​ട് ഓ​രോ വോ​ട്ട​ർ​മാ​ർ​ക്കും ബൂ​ത്തി​ൽ ക​യ​റി വോ​ട്ട് ചെ​യ്ത​തി​നു​ശേ​ഷം മ​ധു​രം ന​ൽ​കും.
കു​ടി​ക്കാ​ൻ ജ്യൂ​സും റെ​ഡി. 122-ാം ന​ന്പ​ർ ബൂ​ത്ത് ആ​യ ഇ​വി​ടെ 800 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. 403 പു​രു​ഷ​ന്മാ​രും 397 സ്ത്രീ ​വോ​ട്ട​ർ​മാ​രും.
ഇ​വി​ടെ വോ​ട്ട് ചെ​യ്ത മു​ഴു​വ​ൻ വോ​ട്ട​ർ​മാ​രും സ്കൂ​ളി​ൽ ഒ​ഴു​കി​യ സൗ​ക​ര്യ​ത്തെ​പ്പ​റ്റി വാ​നോ​ളം പു​ക​ഴ്ത്തി​യാ​ണ് മ​ട​ങ്ങി​യ​ത്. ബൂ​ത്ത് സ​ന്ദ​ർ​ശി​ച്ച മാ​ന​ന്ത​വാ​ടി സ​ബ് ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷും സ​ഹ​പ്ര​വ​ർ​ത്ത​ക​രും മാ​തൃ​കാ പോ​ളിം​ഗ് ബൂ​ത്തി​നെ പ്ര​ശം​സി​ച്ചു.
വെ​ള്ള​മു​ണ്ട വി​ല്ലേ​ജ് ഓ​ഫീ​സ​ർ സ​ന്ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും ചേ​ർ​ന്നാ​ണ് മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​ൻ ഒ​രു​ക്കി​യ​ത്.
ഒ​രു വി​ല്ലേ​ജി​ൽ ഒ​ന്നു​വീ​തം 49 മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ജി​ല്ല​യി​ൽ സ​ജ്ജ​മാ​ക്കി​യി​രു​ന്ന​ത്.