ജ​നാ​ധി​പ​ത്യ​ബോ​ധം വോ​ട്ടിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ത്തി: ജി​ല്ലാ ക​ള​ക്ട​ർ
Thursday, April 25, 2019 12:08 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച പോ​ളിം​ഗി​ന് കാ​ര​ണ​മാ​യ​ത് ജ​ന​ങ്ങ​ളു​ടെ ഉ​യ​ർ​ന്ന ജ​നാ​ധി​പ​ത്യ​ബോ​ധ​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഉ​ത്സ​വ​മാ​ക്കി തീ​ർ​ത്ത മു​ഴു​വ​ൻ വോ​ട്ട​ർ​മാ​ർ​ക്കും പ്ര​ത്യേ​കി​ച്ച് പു​തിയ ​വോ​ട്ട​ർ​മാ​ർ​ക്കും ന​ന്ദി പ​റ​യു​ന്നു​വെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ വ​നാ​തി​ർ​ത്തി​ക​ളി​ലെ ബൂ​ത്തു​ക​ളി​ൽ പോ​ലും നി​ർ​ഭ​യം വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഭ​ര​ണ​കൂ​ടം ഉ​റ​പ്പാ​ക്കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളൊ​ന്നും ജി​ല്ല​യി​ലി​ല്ലെ​ങ്കി​ലും പോ​ലീ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത 72 ബൂ​ത്തു​ക​ളി​ൽ അ​ധി​ക സു​ര​ക്ഷ​യൊ​രു​ക്കി. പ്ര​തി​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യി​ലും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ മി​ക്ക പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​ര​യാ​ണ് കാ​ണ​പ്പെ​ട്ട​ത്. ജ​നാ​ധി​പ​ത്യ​ത്തി​നെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ സം​ബ​ന്ധി​ച്ച് വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ മി​ക​ച്ച രീ​തി​യി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്.
ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല​ട​ക്കം വോ​ട്ടി​ംഗ് യ​ന്ത്ര​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്താ​നും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നും പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​രു​ക്കി​യി​രു​ന്നു. തോ​ട്ടം മേ​ഖ​ല​യി​ലും കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ നി​ന്നു​മെ​ല്ലാം മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണു​ണ്ടാ​യ​ത്. വോ​ട്ട് വ​ണ്ടി​യും ജി​ല്ല​യി​ൽ ഉ​ട​നീ​ളം പ​ര്യ​ട​നം ന​ട​ത്തി. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​രെ ക​ണ്ടെ​ത്തി സ്വീ​പ് അം​ബാ​സഡ​ർ​മാ​രാ​യി നി​യോ​ഗി​ക്കു​ക​യു​ണ്ടാ​യി. ഇ​വ​രി​ലൂ​ടെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​വും ഫ​ല​പ്ര​ദ​മാ​യി. വോ​ട്ടിം​ഗ് പ്ര​ക്രി​യ​ക​ളെ ത​ള​ർ​ത്താ​നു​ള്ള ചി​ല​സം​ഘ​ട​ന​ക​ളു​ടെ ആ​ഹ്വാ​ന​ങ്ങ​ളെ​ല്ലാം ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞ​താ​യും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.
ദേ​ശീ​യ ത​ല​ത്തി​ൽ ശ്ര​ദ്ധ​നേ​ടി​യ മ​ണ്ഡ​ലം എ​ന്ന നി​ല​യി​ൽ വ​ള​രെ ക​രു​ത​ലോ​ടെ​യാ​ണ് ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ ഓ​രോ ഘ​ട്ട​വും പൂ​ർ​ത്തി​യാ​ക്കി​യ​ത്. രാ​ഷട്രീയ പാ​ർ​ട്ടി​ക​ളു​ടെ​ സ​ഹ​ക​ര​ണ​വും പ്ര​ശ്ന​ങ്ങ​ളു​മി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ൽ സഹായകമാ​യി.
ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നോ​ട്ട് വച്ച നി​യ​മാ​വ​ലി​ക​ൾ പാ​ലി​ക്കാ​ൻ ഏ​വ​രും സ​ഹ​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി മാ​സ​ങ്ങ​ൾ നീ​ണ്ട ത​യ്യാ​റെ​ടു​പ്പു​ക​ളാ​ണ് ന​ട​ത്തി​യ​ത്.
ഇ​തി​നാ​യി ജീ​വ​ന​ക്കാ​രും അ​ക്ഷീ​ണം പ്ര​യ​ത്നി​ച്ചു. ര​ണ്ടാ​യി​ര​ത്തി മൂ​ന്നൂ​റോ​ളം പേ​ർ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും 2652 പേ​ർ മ​റ്റ് പ്ര​ക്രി​യ​ക​ളി​ലും ഏ​ർ​പ്പെ​ട്ടു. ഇ​വ​രെ കൂ​ടാ​തെ 55 മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​രും റി​സ​പ്ഷ​ൻ, വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​നൂ​റോ​ളം പേ​രും വി​വി​ധ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു. എ​ല്ലാ​വ​രോ​ടും ജി​ല്ല ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ ന​ന്ദി​യ​റി​യി​ച്ചു.
വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​ർ സ​മ​ർ​പ്പി​ച്ച ക​ണ​ക്കു​ക​ൾ ബു​ധ​നാ​ഴ്ച്ച രാ​വി​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ള​ക്ട്രേ​റ്റി​ൽ സൂ​ക്ഷ​മ പ​രി​ശോ​ധ​ന ന​ട​ത്തി. പൊ​തു നി​രീ​ക്ഷ​ക​ൻ ബോ​ബി വൈ​ക്കോം, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.