നീ​ല​ഗി​രി​യി​ലെ ഡാമുക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു
Friday, April 26, 2019 12:42 AM IST
ഗൂ​ഡ​ല്ലൂ​ർ: വേ​ന​ൽ​മ​ഴ​യു​ടെ സ​മൃ​ദ്ധി​യി​ൽ നീ​ല​ഗി​രി​യി​ലെ ഡാമു​ക​ളി​ൽ ജ​ല​വി​താ​നം ഉ​യ​ർ​ന്നു.
കു​ന്താ, അ​പ്പ​ർ ഭ​വാ​നി, പാ​ർ​സ​ൻ​സ്വേ​ലി, പോ​ർ​ത്തി​മ​ന്ത്, പൈ​ക്കാ​ര, മു​ക്കു​ർ​ത്തി, സാ​ണ്ഡി​ന​ല്ല, ഗ്ലെ​ൻ​മാ​ർ​ക്ക്, മാ​യാ​ർ ഡാമുക​ളി​ലാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത്.

വേ​ന​ൽ ശ​ക്ത​മാ​യ​തോ​ടെ ഈ ​അ​ണ​ക​ളി​ൽ ജ​ല​നി​ര​പ്പ് പാ​ടെ താ​ഴ്ന്നി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ശ​ക്ത​മാ​യ വേ​ന​ൽ​മ​ഴ തു​ട​ർ​ച്ച​യാ​യി ല​ഭി​ച്ച​ത്. നീ​ല​ഗി​രി​യി​ൽ 12 ഡാമു​ക​ളി​ലാ​യി 865 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്.