കൊ​ള​ഗ​പ്പാ​റ​യി​ൽ നാ​ളെ മ​ല​ബാ​ർ സം​രം​ഭ​ക സ​മ്മേ​ള​നം
Friday, April 26, 2019 12:43 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള സ്റ്റാ​ർ​ട്ടപ്പ് മി​ഷ​ൻ, ക​ണ്ണൂ​ർ മൈ ​സോ​ണ്‍, മ​ല​ബാ​ർ എ​യ്ഞ്ച​ൽ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ കൊ​ള​ഗ​പ്പാ​റ ഹി​ൽ ഡി​സ്ട്രി​ക്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 5.50 വ​രെ സം​രം​ഭ​ക സ​മ്മേ​ള​നം ന​ട​ത്തും. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി സം​രം​ഭ​ക​രും സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​മ​ട​ക്കം 300 ഓ​ളം പേ​ർ പ​ങ്കെ​ടു​ക്കും.

പു​തി​യ സം​ര​ംഭ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​ൽ വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് മൂ​ല​ധ​ന​ത്തി​ന്‍റെ അ​ഭാ​വം ബി​സി​ന​സ് ആ​ശ​യ​ങ്ങ​ൾ കൈ​വ​ശ​മു​ള്ള ആ​ർ​ക്കും സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ സം​രം​ഭം തു​ട​ങ്ങാം. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ പു​ത്ത​ൻ ബി​സി​ന​സ് ആ​ശ​യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ സം​രം​ഭ​ക​ർ​ക്കു സ​മ്മേ​ള​ന​ത്തി​ലൂ​ടെ ദി​ശാ​ബോ​ധം ന​ൽ​കു​മെ​ന്നു സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​വി. വി​നീ​ത്, റെ​നി​ൽ മാ​ത്യൂ​സ്, ഷെ​മീ​ർ പാ​റ​മ്മ​ൽ, സ​ജീ​ഷ്കു​മാ​ർ, കെ. ​ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സം​ര​ംഭ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നു സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ന്‍റെ ഗ്രാ​ന്‍റും ഫ​ണ്ടും ല​ഭ്യ​മാ​ക്ക​ൽ, പു​തി​യ പ്രോ​ജ​ക്ടു​ക​ളു​ടെ സ​മ​ർ​പ്പ​ണം, പ​ര​ന്പ​രാ​ഗ​ത ക​ച്ച​വ​ട രം​ഗ​ത്ത് ആ​ധു​നി​ക സാ​ധ്യ​തക​ളു​ടെ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സ് ഉ​ണ്ടാ​കും.

സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ൻ സി​ഇ​ഒ ഡോ.​സ​ജി ഗോ​പി​നാ​ഥ് നേ​തൃ​ത്വം ന​ൽ​കും. വി​ശ​ദ​വി​വ​രങ്ങൾക്ക് 9744102801, 9916814646 എ​ന്നീ ന​ന്പ​രു​ക​ളി​ൽ വി​ളി​ക്കാം.