ഉൗ​ട്ടി​യി​ൽ ച​ര​ക്കു​ലോ​റി​ക​ൾ​ക്കു നി​യ​ന്ത്ര​ണം
Friday, April 26, 2019 12:43 AM IST
ഗൂ​ഡ​ല്ലൂ​ർ: പു​ഷ്പോ​ത്സ​വ​ത്തി​നു ഒ​രു​ങ്ങി​യ ഉൗ​ട്ടി ന​ഗ​ര​ത്തി​ൽ ച​ര​ക്കു​ലോ​റി​ക​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. മേ​ട്ടു​പാ​ള​യ​ത്തു​നി​ന്നു ഉൗ​ട്ടി​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ച​ര​ക്കു​ലോ​റി​ക​ൾ കോ​ത്ത​ഗി​രി വ​ഴി തി​രി​ച്ചു​വി​ട്ടാ​ണ് നി​യ​ന്ത്ര​ണം.

ഇ​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ലോ​റി ഡ്രൈ​വ​ർ​മാ​ർ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് ഡ്രൈ​വ​ർ​മാ​രു​ടെ സം​ഘ​ട​ന ജി​ല്ലാ ക​ള​ക്ട​ർ​ക്കു നി​വേ​ദ​നം ന​ൽ​കി. മു​ൻ​പ് പു​ഷ്പോ​ത്സ​വ കാ​ല​ത്ത് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ച​ര​ക്കു​ലോ​റി​ക​ൾ​ക്കു ന​ഗ​ര​ത്തി​ൽ നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രു​ന്ന​ത്.