അ​ന​ധി​കൃ​ത സ​ർ​വീ​സി​നെ​തി​രേ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്
Friday, April 26, 2019 12:45 AM IST
ക​ൽ​പ്പ​റ്റ: അ​ന്ത​ർ സം​സ്ഥാ​ന ബ​സു​ക​ളു​ടെ അ​ന​ധി​കൃ​ത സ​ർ​വീ​സു​ക​ൾ​ക്കെ​തിരേ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു​തു​ട​ങ്ങി.

ര​ണ്ട് ദി​വ​സ​മാ​യി കാ​ട്ടി​ക്കു​ളം, മു​ത്ത​ങ്ങ ആ​ർ​ടി​ഒ ചെ​ക്ക് പോ​സ്റ്റ് വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന 30 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ 21 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. അ​ന​ധി​കൃ​ത​മാ​യി ടി​ക്ക​റ്റ് ബു​ക്കിം​ഗ് ഓ​ഫീ​സു​ക​ൾ ന​ട​ത്തു​ന്ന നാ​ല് കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രെ നോ​ട്ടീ​സ് ന​ൽ​കി. ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് എ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, ക​ൽ​പ്പ​റ്റ ആ​ർ​ടി​ഒ എം.​പി. ജെ​യിം​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

പ​രി​ശോ​ധ​ന​യി​ൽ എ​യ​ർ​ഹോ​ണ്‍ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​തും സ്പീ​ഡ് ഗ​വ​ർ​ണ​ർ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലാ​ത്ത​തു​മാ​യ 28 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. സ്ക്വാ​ഡു​ക​ൾ തി​രി​ച്ചാ​ണ് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

എം​വി​ഐ​മാ​രാ​യ പി. ​സു​നീ​ഷ്, കെ. ​രാ​ജീ​വ​ൻ, എ​ൻ. പ്രേ​മ​രാ​ജ​ൻ, എ​എം​വി​ഐ​മാ​രാ​യ കെ. ​ദി​വി​ൻ, പി. ​പ്ര​ജീ​ഷ്, എ​സ്. മു​രു​കേ​ഷ്, പി. ​അ​യ്യ​പ്പ​ജ്യോ​തി​ഷ്, എ​സ്.​പി. അ​നൂ​പ്, എ​സ്. അ​രു​ണ്‍, എം. ​സു​നീ​ഷ്, സി. ​അ​നൂ​പ്, പി. ​ഹ​രീ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.