പ്ര​കൃ​തിയെ ചേ​ർ​ത്ത​ണ​ച്ച് സ​ര​ള​ാഭാ​യ് ടീ​ച്ച​ർ
Friday, April 26, 2019 12:45 AM IST
ക​ൽ​പ്പ​റ്റ: അ​ഞ്ചി​നം പാ​ഷ​ൻ ഫ്രൂ​ട്ട്, പേ​ര, നെ​ല്ലി, ചാ​ന്പ, സ​പ്പോ​ട്ട, ബ​ട്ട​ർ​ഫ്രൂ​ട്ട്, സീ​തപ്പ​ഴം, രാ​മ​പ്പ​ഴം, മു​ന്തി​രി, ആ​പ്പി​ൾ, ഗ്രീ​ൻ ആ​പ്പി​ൾ, പ​ത്തി​നം മാ​വു​ക​ൾ, മു​ഴു​വ​ൻ സ​മ​യ​വും കാ​യ്ക്കു​ന്ന ച​ക്ക, ഇ​ലി​ന്പി​ക്ക, ലി​ച്ചി, കു​ളം​പു​ളി, ക​ട​ച്ച​ക്ക, വി​വി​ധ​യി​നം നാ​ര​കങ്ങൾ.... റി​ട്ട. അ​ധ്യാ​പി​ക​യും പ്ര​കൃ​തി സ്നേ​ഹി​യു​മാ​യ പു​ൽ​പ്പ​ള്ളി സൂ​ര്യ​കാ​ന്ത​ത്തി​ൽ സ​ര​ളാ​ഭാ​യി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ ഫ​ല​വൃ​ക്ഷ​ങ്ങ​ളാ​ണി​തെ​ല്ലാം.

ഇ​വ​യ്ക്ക് പു​റ​മേ പ​ച്ച​ക്ക​റി​ക​ളാ​യ കാ​ബേ​ജ്, ബീ​റ്റ്‌റൂട്ട്, പ​ച്ച​മു​ള​ക്, കാ​ന്താ​രി, കു​ന്പ​ളം, മ​ത്ത​ൻ, വ​യ​ല​റ്റ് കാ​ബേ​ജ്, പാ​വ​ൽ, കോ​വ​ൽ, കാ​ര​റ്റ്, പ​യ​ർ, വെ​ണ്ട​ക്ക, വ​ഴു​ത​ന, ത​ക്കാ​ളി, പ​ട​വ​ലം, വി​വി​യി​നം ചീ​ര, ബ്രോ​ക്കോ​ളി, ഉ​രു​ള​ക്കി​ഴ​ങ്ങ്, ചെ​റി​യു​ള്ളി, മ​ല്ലി​യി​ല, പൊ​തി​ന​യി​ല, മു​രി​ങ്ങ എ​ന്നി​വ​യും ബ്ര​ഹ്മി, കൂ​വ​ളം, ക​റ്റാ​ർ​വാ​ഴ, പ​നി​ക്കൂ​ർ​ക്ക​ൽ, മു​ള്ളാ​ത്ത, ആ​ര്യ​വേ​പ്പ്, ചി​റ്റ​മൃ​ത് എ​ന്നീ ഒൗ​ഷ​ധ സ​സ്യ​ങ്ങ​ളും സ​ര​ളാ​ഭാ​യി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ ഇ​ഴ​ചേ​ർ​ന്ന് വ​ള​രു​ന്നു.

പു​ൽ​പ്പ​ള്ളി ന​ഗ​ര​ത്തി​ന് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന 20 സെ​ന്‍റ് ഭൂ​മി​യി​ലെ​ത്തി​യാ​ൽ സ്വാ​ഭാ​വി​ക വ​നം ആ​ണെ​ന്ന പ്ര​തീ​തി​യാ​ണ് ആ​രി​ലും ജ​നി​ക്കു​ന്ന​ത്. ഇ​വി​ടെ​യാ​ണ് നാ​ൽ​പ്പ​തോ​ളം ഫ​ല​വൃ​ക്ഷ​ങ്ങ​ളും മു​പ്പ​തി​ല​ധി​കം പ​ച്ച​ക്ക​റി​ക​ളും ഒൗ​ഷ​ധ സ​സ്യ​ങ്ങ​ളും വ​ള​രു​ന്ന​ത്. ഇ​പ്പോ​ഴും പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്നും കൊ​ണ്ടു​വ​രു​ന്ന സ​സ്യ​ല​താ​തി​ക​ൾ ന​ട്ടു​പ​രി​പാ​ലി​ക്കു​ക ഈ ​റി​ട്ട. അ​ധ്യാ​പി​ക​യു​ടെ വി​നോ​ദ​മാ​ണ്.

ഭ​ർ​ത്താ​വ് രാ​ജേ​ന്ദ്ര​ൻ മ​രി​ച്ച​തോ​ടെ​ ഒ​റ്റ​പ്പെ​ട​ൽ അ​നു​ഭ​വ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ് ചേ​ളാ​രി​യി​ൽ നി​ന്നും വ​യ​നാ​ട്ടി​ലെ​ത്തു​ന്ന​ത്. ര​ണ്ടാ​മ​ത്തെ മ​ക​ളും അ​ധ്യാ​പി​ക​യു​മാ​യ സൗ​മ്യ​യു​ടെ വീ​ടി​ന് സ​മീ​പം താ​മ​സം തു​ട​ങ്ങി. ആ​രു​മി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി ന​ട്ടാ​യി​രു​ന്നു തു​ട​ക്കം. പി​ന്നീ​ട് ഫ​ല​വൃ​ക്ഷ​ങ്ങ​ളും ന​ട്ടു​പ​രി​പാ​ലി​ച്ചു. ക്ര​മേ​ണ തൊ​ടി നി​റ​യെ സ​സ്യ​ല​താ​തി​ക​ളാ​യി. അ​പൂ​ർ​വ​യി​ന​ങ്ങ​ൾ ക​ണ്ടെ​ത്തി സം​ര​ക്ഷി​ച്ചു. വ​ലി​യു​ള്ളി​യും അ​രി​യും മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​നി​ന്നും വാ​ങ്ങാ​റു​ള്ള​തെ​ന്ന് സ​ര​ളാ​ഭാ​യി പ​റ​യു​ന്നു.

മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യു​ള്ള അ​ധ്യാ​പ​ന ജീ​വി​ത​ത്തി​ൽ തി​രൂ​ര​ങ്ങാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ യു​പി, എ​ച്ച്എ​സ്, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി കാ​ൽ​നൂ​റ്റാ​ണ്ട് കാ​ലം അ​ധ്യാ​പ​നം ന​ട​ത്തി. 33 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ന​കാ​ലം ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വി​ല്ലെ​ങ്കി​ലും വി​ശ്ര​മ​ജീ​വി​തം കാ​ർ​ഷി​ക​വൃ​ത്തി​യി​ലൂ​ടെ ഏ​റെ സ​ന്തോ​ഷ​മു​ള്ള​താ​യി മാ​റി​യെ​ന്ന് ഈ ​റി​ട്ട. അ​ധ്യാ​പി​ക പ​റ​യു​ന്നു. ഇ​പ്പോ​ൾ മു​ഴു​വ​ൻ സ​മ​യ ക​ർ​ഷ​ക​യാ​ണ് സ​ര​ളാ​ഭാ​യി.

ര​ണ്ട് മ​ക്ക​ളി​ലൊ​രാ​ളാ​യ ര​മ്യ പൂ​നെ​യി​ൽ അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. മ​ക്ക​ളു​ടെ​യ​ടു​ത്ത് മാ​റി​മാ​റി നി​ൽ​ക്കു​ന്പോ​ഴും സ​ര​ള​യു​ടെ മ​ന​സ് പു​ൽ​പ്പ​ള്ളി​യി​ലെ ഈ ​കൃ​ഷി​യി​ട​ത്തി​ൽ​ത്ത​ന്നെ​യാ​ണ്. താ​റാ​വും വാ​ത്ത​യും, ജ​ർ​മ്മ​ൻ ഷെ​പ്പേ​ർ​ഡ്, ലാ​ബ്ര​ഡോ​ർ, പോ​മ​റേ​നി​യ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​്ക്ക​ളും മൂ​ന്ന് പ​ശു​ക്ക​ളും ഇവർക്കുണ്ട്.