കാ​ട്ടാ​ന​ശ​ല്യത്തിൽ പൊറുതിമുട്ടി ക​ർ​ഷ​ക​ർ
Friday, April 26, 2019 12:47 AM IST
പു​ൽ​പ്പ​ള്ളി: വേ​ന​ൽ​മ​ഴ ല​ഭി​ച്ചി​ട്ടും ക​ർ​ണാ​ട​ക വ​ന​ത്തി​ൽ​നി​ന്നു കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യി നാ​ട്ടി​ലി​റ​ങ്ങു​ന്ന​തു ക​ർ​ഷ​ക​ർ​ക്കു ദു​രി​ത​മാ​യി. ക​ഴി​ഞ്ഞ​ദി​വ​സം ആ​ലൂ​ർ​ക്കു​ന്ന്, ചാ​ത്ത​മം​ഗ​ലം പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ ആ​ന​ക​ൾ വാ​ഴ, ക​പ്പ, തെ​ങ്ങ്, ക​മു​ക് തുടങ്ങിയ കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു. കൈ​നി​ക്കുടി ബേ​ബി, തി​മ്മ​പ്പ​ൻ, രാ​ജ​ൻ, ശ​ശി, എ​ന്നി​വ​രു​ടെ വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യ വാ​ഴ​കൃ​ഷി പൂ​ർ​ണ​മാ​യും ന​ശി​ച്ചു. സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ​യാ​ണ് ആ​ന​ക​ൾ കാ​ടി​റ​ങ്ങു​ന്ന​ത്.

ക​ബ​നി ന​ദി​യും ക​ന്നാ​രം​പു​ഴ​യും താ​ണ്ടി​യാ​ണ് ആ​ന​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. രാ​ത്രി വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​ക്കു​ക​യാ​ണ് ആ​ളു​ക​ൾ. ക്ഷീ​ര​ക​ർ​ഷ​ക​ർ പു​ല​ർ​ച്ചെ പാ​ൽ ന​ൽ​കു​ന്ന​തി​നു അ​ള​വു​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന​തും ഭീ​തി​യോ​ടെ​യാ​ണ്. വ​നാ​തി​ർ​ത്തി​ക​ളി​ലെ കി​ട​ങ്ങു​ക​ളും വേ​ലി​ക​ളും ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​തു ആ​ന​ക​ൾ​ക്കു കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വ​ര​വി​നും പോ​ക്കി​നും സൗ​ക​ര്യ​മാ​കു​ക​യാ​ണ്.