വ​ന്യ​ജീ​വി ശ​ല്യം: മു​ണ്ട​ക്കു​റ്റി​ക്കു​ന്നി​ൽ ജീ​വി​തം ദുസ്സഹമാകുന്നു
Wednesday, May 15, 2019 11:56 PM IST
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ വ​നാ​തി​ർ​ത്തി ഗ്രാ​മ​മാ​യ മു​ണ്ട​ക്കു​റ്റി​ക്കു​ന്നി​ൽ വ​ന്യ​ജീ​വി ശ​ല്യം വ​ർ​ധി​ച്ചു. പ​ക​ൽ കു​ര​ങ്ങും രാ​ത്രി ആ​ന​യും പ​ന്നി​യും മേ​ച്ചി​ൽ​പ്പു​റ​മാ​ക്കു​ക​യാ​ണ് മു​ണ്ട​ക്കു​റ്റി​യി​ലെ കൃ​ഷി​യി​ട​ങ്ങ​ൾ.

സ​മീ​പ​കാ​ല​ത്താ​ണ് ആ​ന​ശ​ല്യം വ​ർ​ധി​ച്ച​ത്. കാ​ട്ടു​പ​ന്നി​ശ​ല്യം മൂ​ലം ക​പ്പ, ചേ​ന, ചേ​ന്പ്, കാ​ച്ചി​ൽ എ​ന്നി​വ കൃ​ഷി​ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ല. ഭ​ക്ഷ്യ​വി​ള​ക​ൾ ന​ട്ടാ​ലു​ട​ൻ പ​ന്നി​ക​ൾ കൂ​ട്ട​മാ​യി എ​ത്തി ന​ശി​പ്പി​ക്കു​ക​യാ​ണ്. തോ​ട്ട​ങ്ങ​ളി​ൽ വി​ഹ​രി​ക്കു​ന്ന കു​ര​ങ്ങു​ക​ളും വ​ൻ​നാ​ശ​മാ​ണ് വ​രു​ത്തു​ന്ന​ത്.

തെ​ങ്ങും വാ​ഴ​യു​മാ​ണ് കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​ൽ അ​ധി​ക​വും. ക​ഴി​ഞ്ഞ ദി​വ​സം മേ​ന​ന്പ​ട​ത്തു കു​ര്യ​ൻ, ത​റ​മ​ച്ചേ​രി​ൽ അ​ന്ന​മ്മ, ജ​യിം​സ് എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ ആ​ന​ക​ൾ കാ​യ​ഫ​ലം ഉ​ള്ള​ത​ട​ക്കം നി​ര​വ​ധി തെ​ങ്ങു​ക​ൾ ന​ശി​പ്പി​ച്ചു. ജ​യിം​സി​ന്‍റെ തോ​ട്ട​ത്തി​ൽ മാ​ത്രം 10 തെ​ങ്ങു​ക​ളാ​ണ് നശിപ്പിച്ചത്.

സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ ചെ​ത​ല​ത്ത് റേ​ഞ്ചി​ൽ നെ​യ്ക്കു​പ്പ സെ​ക‌്ഷ​ൻ പ​രി​ധി​യി​ലാ​ണ് മു​ണ്ട​ക്കു​റ്റി​ക്കു​ന്ന്. വ​ന്യ​ജീ​വി​ശ​ല്യം മൂ​ലം കൃ​ഷി ചെ​യ്യാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ സൗ​ജ​ന്യ​റേ​ഷ​ൻ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ് മു​ണ്ട​ക്കു​റ്റി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കൃ​ഷി​യാ​ണ് മു​ണ്ട​ക്കു​റ്റി​യി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളു​ടെ​യും മു​ഖ്യ ഉ​പ​ജീ​വ​ന​മാ​ർ​ഗം.