അ​ഞ്ചു​കു​ന്ന് ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യി​ൽ അ​ഴി​മ​തി​യെ​ന്ന് ഗു​ണ​ഭോ​ക്താ​ക്ക​ൾ
Wednesday, May 15, 2019 11:58 PM IST
മാ​ന​ന്ത​വാ​ടി: പ​ന​മ​രം അ​ഞ്ചു​കു​ന്ന് ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യി​ൽ അ​ഴി​മ​തി​യെ​ന്ന് ഗു​ണ​ഭോ​ക്താ​ക്ക​ൾ. നാ​ല് മേ​ഖ​ല​ക​ളാ​യി തി​രി​ച്ചാ​ണ് ത​ട്ടി​പ്പു ന​ട​ത്തു​ന്ന​തെ​ന്ന് ഗു​ണ​ഭോ​ക്താ​ക്ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. 1531 ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് അ​ഞ്ചു​കു​ന്ന് ശു​ദ്ധ​ജ​ല പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഒ​രാ​ൾ​ക്ക് 9000 രൂ​പ​യോ​ളം സ​ർ​ക്കാ​ർ വി​ഹി​തം പ​ദ്ധ​തി​യി​ലു​ണ്ട്. ഒ​രു ക​ണ​ക്ഷ​ന് 4000 രൂ​പ​യാ​ണ് നി​യ​മ​പ്ര​കാ​രം വാ​ങ്ങാ​ൻ പാ​ടു​ള്ളു. 16500 മു​ത​ൽ 22000 വ​രെ വാ​ങ്ങി​യ​താ​യാ​ണ് പ​രാ​തി. ഗു​ണ​ഭോ​ക്താ​ക്ക​ളെ പീ​ഡി​പ്പി​ക്കു​ന്ന ജ​ന​കീ​യ ക​മ്മി​റ്റി​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മ​തി​യും ഉ​ദ്യോ​ഗ​സ്ഥ​രും ഒ​ത്താ​ശ ചെ​യ്തു കൊ​ടു​ക്കു​ക​യാ​ണ്.

ത​ട്ടി​പ്പു ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ വി​ജി​ല​ൻ​സി​നു പ​രാ​തി ന​ൽ​കു​മെ​ന്നും കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ഗു​ണ​ഭോ​ക്താ​ക്ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സൈ​റാ​ബാ​നു ബീ​രാ​ളി, അ​ബ്ദു​ൾ നാ​സ​ർ ആ​ലു​ള്ള​തി​ൽ, മു​നീ​റ ത​ങ്ക​ത്തി​ൽ, സു​ബൈ​ദ ചെ​ള്ള​പു​റം, അ​സീ​സ് കൊ​ട​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.