ദേ​ശീ​യ ഡ​ങ്കി​പ്പ​നി ദി​നാ​ച​ര​ണം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, May 15, 2019 11:59 PM IST
മാ​ന​ന്ത​വാ​ടി: ദേ​ശീ​യ ഡ​ങ്കി​പ്പ​നി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും സെ​മി​നാ​റും ഇ​ന്ന് രാ​വി​ലെ 10 ന് ​പ​ന​മ​രം ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു.

പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ, പ​ന​മ​രം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​നി കൃ​ഷ്ണ​ൻ മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഡ​ങ്കി​പ്പ​നി​യെ​ക്കു​റി​ച്ചും അ​തി​ന്‍റെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ക എ​ന്ന​താ​ണ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ല​ക്ഷ്യം. പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന തീ​വ്ര​മാ​യ പ​നി, ക​ഠി​ന​മാ​യ ശ​രീ​ര​വേ​ദ​ന, ക​ണ്ണു​ക​ൾ​ക്ക് പി​ന്നി​ൽ വേ​ദ​ന, പേ​ശീ വേ​ദ​ന, തൊ​ലി​പ്പു​റ​മെ ഉ​ണ്ടാ​കു​ന്ന ചു​വ​ന്ന പാ​ടു​ക​ൾ എ​ന്നി​വ​യാ​ണ് പ്രാ​ഥ​മി​ക ല​ക്ഷ​ണ​ങ്ങ​ൾ. ചി​ല​രി​ൽ രോ​ഗം മൂ​ർഛി​ച്ച് മ​ര​ണം വ​രെ സം​ഭ​വി​ക്കാം.

കൊ​തു​കു​ക​ടി​യി​ലൂ​ടെ മാ​ത്ര​മാ​ണ് രോ​ഗം പ​ക​രു​ന്ന​ത്.ഉ​റ​വി​ട​ന​ശീ​ക​ര​ണം, ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ഡ്രൈ​ഡേ ആ​ച​ര​ണം, വെ​ള്ള​ക്കെ​ട്ടു​ക​ൾ ഇ​ല്ലാ​താ​ക്ക​ൽ എ​ന്നി​വ​യി​ലൂ​ടെ ഈ​ഡി​സ് കൊ​തു​ക​ളു​ടെ വം​ശ​വ​ർ​ധ​ന ത​ട​യാം.

വി​വി​ധ വ​കു​പ്പു​ക​ളു​ടെയും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ മാ​ത്ര​മേ ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം അ​ഞ്ച് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 30 സം​ശ​യാ​സ്പ​ദ​മാ​യ കേ​സു​ക​ളും ചി​കി​ത്സി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ​ത​ല സെ​മി​നാ​റി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ. ​ആ​ർ. രേ​ണു​ക മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ജി​ല്ലാ സ​ർ​വ​യി​ല​ൻ​സ് ഓ​ഫീ​സ​ർ ഡോ. ​നൂ​ന മ​ർ​ജ വി​ഷ​യാ​വ​ത​ര​ണ​വും ന​ട​ത്തും. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ, മ​റ്റു പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ സെ​മി​നാ​റി​ൽ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.