തൊ​വ​രി​മ​ല ഭൂ​സ​മ​രം: ച​ർ​ച്ച വി​ജ​യി​ച്ചി​ല്ല
Saturday, May 18, 2019 12:21 AM IST
ക​ൽ​പ്പ​റ്റ: ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ലെ സ​ത്യ​ഗ്ര​ഹം ഒ​ത്തു​തീ​ർ​ക്കു​ന്ന​തി​നു റ​വ​ന്യൂ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം തൊ​വ​രി​മ​ല ഭൂ​സ​മ​ര സ​മി​തി നേ​താ​ക്ക​ളു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ ഇ​ന്ന​ലെ ന​ട​ത്തി​യ ച​ർ​ച്ച ഫ​ലം ക​ണ്ടി​ല്ല.

സ​മ​രാ​വ​ശ്യ​ങ്ങ​ളി​ൽ സ​മി​തി പ്ര​തി​നി​ധി​ക​ൾ ഉ​റ​ച്ചു​നി​ന്ന​താ​ണ് ച​ർ​ച്ച തീ​രു​മാ​ന​മാ​കാ​തെ പി​രി​യു​ന്ന​തി​നു കാ​ര​ണ​മാ​യ​ത്. ജി​ല്ല​യി​ലെ ആ​ദി​വാ​സി​ക​ൾ​ക്കു വീ​ട് വ​യ്ക്കു​ന്ന​തി​നു ഭൂ​മി അ​നു​വ​ദി​ക്കു​ന്ന​തി​ൽ 29നു ​റ​വ​ന്യൂ സെ​ക്ര​ട്ട​റി വി​ളി​ച്ചു​ചേ​ർ​ക്കു​ന്ന ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നും അ​തി​നാ​ൽ സ​മ​രം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ ആ​ദി​വാ​സി​ക​ൾ​ക്കു വീ​ടു വ​യ്ക്കു​ന്ന​തി​നു മൂ​ന്നു സെ​ന്‍റു വീ​തം ഭൂ​മി ല​ഭി​ക്കു​ന്ന​തി​ന​ല്ല സ​മ​ര​മെ​ന്നു സ​മി​തി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലേ​ത​ട​ക്കം മു​ഴു​വ​ൻ ഭൂ​ര​ഹി​ത​ർ​ക്കും കൃ​ഷി​ക്കും വാ​സ​ത്തി​നും യോ​ജി​ച്ച ര​ണ്ട് ഏ​ക്ക​ർ ഭൂ​മി വീ​തം അ​നു​വ​ദി​ക്കു​ക, സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ക എ​ന്നി​വ​യാ​ണ് സ​മ​രാ​വ​ശ്യ​ങ്ങ​ളെ​ന്നു വി​ശ​ദീ​ക​രി​ച്ചു.

ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​കാ​തെ സ​മ​രം പി​ൻ​വ​ലി​ക്കി​ല്ലെ​ന്നു അ​റി​യി​ച്ചു. സ​മി​തി​ക്കു​വേ​ണ്ടി സി​പി​ഐ(​എം​എ​ൽ)​റെ​ഡ്സ്റ്റാ​ർ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​കെ. ദാ​സ​ൻ, എം.​എം. സ്മി​ത, ജി​ല്ലാ ഭൂ​സ​മ​ര സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​യ വെ​ളി​യ​ൻ, ജാ​ന​കി, ക​ല്യാ​ണി എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. അ​തി​നി​ടെ, തൊ​വ​രി​മ​ല ഭൂ​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ക​ർ​ണാ​ട​ക​യി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും കാ​ന്പ​യി​ൻ ന​ട​ത്തു​മെ​ന്നു സ​മ​ര​പ്പ​ന്ത​ലി​ൽ പ്ര​സം​ഗി​ക്ക​വെ അ​ഖി​ലേ​ന്ത്യാ വി​പ്ല​വ ക​ർ​ഷ​ക സം​ഘ​ട​ന ക​ർ​ണാ​ട​ക ഘ​ട​കം സെ​ക്ര​ട്ട​റി നി​ർ​വാ​ണ​പ്പ പ​റ​ഞ്ഞു. ഭൂ​സ​മ​ര​പ്പ​ന്ത​ലി​ൽ റി​ലേ നി​രാ​ഹാ​ര സ​മ​രം ഇ​ന്ന​ലെ എ​ട്ടു ദി​വ​സം പി​ന്നി​ട്ടു.